കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച്  പേര്‍ക്ക്  പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച്  പേര്‍ക്ക്  പരിക്ക്

മുക്കം: കോഴിക്കോട് മുക്കം മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏഴു മണിക്കായിരുന്നു അപകടം.സ്ഥിരം അപകട മേഖലയായ മുത്തേരി അങ്ങാടിയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം.

 

ആലുവയിലേക്ക് പോകുകയായിരുന്ന കോടഞ്ചേരി കണ്ണോത്ത് സ്വദേശികളായ മണ്ണാനിയില്‍ മേരി, തോമസ്‌, ഷാജി,ജോസ്,ബേബി എന്നിവര്‍ക്കാണ് പരിക്ക്.ഗുരുതരമായി പരുക്കേറ്റ ജോസിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


LATEST NEWS