ട്രെയിനില്‍ കടത്തുകയായിരുന്ന സ്വർണ്ണ ലായനിയുമായി രണ്ട് പേർ പിടിയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെയിനില്‍ കടത്തുകയായിരുന്ന സ്വർണ്ണ ലായനിയുമായി രണ്ട് പേർ പിടിയിൽ 

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന സ്വര്‍ണ ലായനിയുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ജസീല്‍, സുലൈമാന്‍ എന്നിവരെയാണ് കോഴിക്കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.  ഇവരില്‍ നിന്ന് 13 ലിറ്റര്‍ സ്വര്‍ണ ലായനി പിടിച്ചെടുത്തു. ഇന്ന് രാവിലെ ചെന്നൈ - മംഗലാപുരം മെയിലിലാണ് ലായിനിയുമായി പ്രതികള്‍ എത്തിയത്.

ആര്‍പിഎഫ് എസ്‌ഐ കെ.എം. നിഷാന്തിന്‍റെ നേതൃത്വത്തില്‍ നടന്ന പതിവ് പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. കൊടുവള്ളിയിലെ ഒരു ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരം ചെന്നൈയില്‍ നിന്നാണ് ലായനി കൊണ്ടു വന്നതെന്ന് ഇവര്‍ ആര്‍പിഎഫിനോട് പറഞ്ഞു. 

ലായനി ഡിആര്‍ഐക്ക് കൈമാറി. ഇരുവരെയും ഡിആര്‍ഐ ചോദ്യം ചെയ്യും. ലായനി ശുദ്ധീകരിച്ച് സ്വര്‍ണം വേര്‍തിരിച്ചതിന് ശേഷം മാത്രമേ എത്രയുണ്ടെന്നുള്ള കാര്യം അറിയാന്‍ കഴിയൂ. 
 


LATEST NEWS