നിപ്പാ വൈറസ് ബാധ: രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പാ വൈറസ് ബാധ: രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിൽ 18 പേരിലാണ് നിപ്പാ ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

വൈറസിനെ പ്രതിരോധിക്കാൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സർവകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.