ഐ.പി.എല്‍ വാതുവെപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷണം

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.പി.എല്‍ വാതുവെപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷണം

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിസിസിഐ മുകുള്‍ മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയില്‍.  ഇതേസമയം ഐപിഎല്‍ വാതുവെപ്പ് കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് മുദ്ഗല്‍ സമിതി കോടതിയെ അറിയിച്ചു. സിബിഐയുടേയും മുംബൈ-ഡല്‍ഹി പോലീസിന്‍റേയും സഹായം ഇതിന് ആവശ്യമാണെന്നും സമിതി സുപ്രീംകോടതിയില്‍ അറിയിച്ചു.  നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും മുദ്ഗല്‍ സമിതി പറഞ്ഞു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ തുടരന്വേഷണം ഏത് ഏജന്‍സി നടത്തണമെന്നുള്ള വിധി പുറപ്പെടുവിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. നേരത്തെ ബി.സി.സി.ഐ അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി തള്ളിയിരുന്നു.  മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി, സിബിഐ മുന്‍ മേധാവി ആര്‍.കെ രാഘവന്‍, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. എന്നാല്‍ ബിസിസിഐ നിയമിച്ച മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മുദ്ഗല്‍ കമ്മിറ്റിയെ കൊണ്ട് തുടരന്വേഷണം നടത്തുന്ന കാര്യം കോടതി പരിശോധിക്കുന്നത്.