ഓഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് അധികാരമേറ്റു

CEO
ഓഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് അധികാരമേറ്റു

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനതാദള്‍ (ബിജെഡി) നേതാവ് നവീന്‍ പട്‌നായിക് തുടര്‍ച്ചയായ നാലാം തവണയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ്.സി ജാമീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്.

 

സിക്കിം മുഖ്യമന്ത്രി പവന്‍ ചാങ്‌ലിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇന്ന് ചുമതലയേറ്റു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പവന്‍ മുഖ്യമന്ത്രിയാകുന്നത്. 11 മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. ഗവര്‍ണര്‍ ശ്രീനിവാസ് പാട്ടില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.


LATEST NEWS