പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയുടെ കൊലപാതകത്തിനു പിന്നില്‍ യു എസ് എന്ന് രേഖകള്‍

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയുടെ കൊലപാതകത്തിനു പിന്നില്‍ യു എസ് എന്ന് രേഖകള്‍

പാകിസ്ഥാന്‍: പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി നവാബ് സാദ ലിയാഖത്ത് അലി ഖാന്റെ കൊലപാതകത്തിനു പിന്നില്‍ യു എസ് ആണെന്ന് രേഖകള്‍. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലപാതകം അമേരിക്ക ആസൂത്രണം ചെയ്തതാണെന്ന് പാകിസ്താനില്‍ നിന്നും ഇറങ്ങുന്ന പാകിസ്ഥാന്‍ ടുഡേ ദിനപത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുനത്. മുഹമ്മദ് അലി ജിന്നയ്‌ക്കൊപ്പം വ്യത്യസ്ഥ മുസ്ലീം രാഷ്ട്രത്തിനായിവാദിച്ച പ്രധാനികളില്‍ ഒരാളായിരുന്നു അലിഖാന്‍. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.

Nawabzada Liaquat Ali Khan, (right) with Muhammad Ali Jinnah
Nawabzada Liaquat Ali Khan, (right) with Muhammad Ali Jinnah

  ഇറാനും അമേരിക്കയും തമ്മിലുള്ള എണ്ണക്കരാറിന്റെ രേഖകള്‍ തന്റെ ഓഫീസില്‍ സൂക്ഷിക്കാന്‍ അലിഖാന്‍ വിസമ്മതിച്ചതു അമേരിക്കയ്ക്ക് അലിഖാനോട് വിരോധം തോന്നാന്‍ കാരണമായി.അതോടൊപ്പം അമേരിക്ക സോവിയറ്റ്‌ യൂണിയന് എതിരായി ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ ഉപയോഗിക്കുന്ന സ്ഥലം ഒഴിയാന്‍ അലിഖാന്‍ ആവശ്യപ്പെട്ടിരുന്നു.ഇക്കാരണത്താല്‍ അന്നത്തെ ആമേരിക്കാന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി എസ് ട്രുമന്‍ അലിഖാനെ ഭീഷണിപ്പെടുത്തിയിരുന്നതായും രേഖകളില്‍ പറയുന്നു.അമേരിക്കയ്ക്ക് അലിഖാനോടുള്ള വിരോധം അലിഖാന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Former US President Harry S. Truman
Former US President Harry S. Truman

 

  അമേരിക്ക അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഒരു വാടകകൊലയാളിയെ കണ്ടെത്തി.1951 ഒക്റ്റോബര്‍ 16 ന് റാവല്‍പിണ്ടിയിലെ പ്രസംഗവേദിയില്‍ വച്ച് കൊലയാളിയുടെ വെടിയേറ്റ്‌ അന്‍പത്തിആറാം വയസ്സില്‍ അലിഖാന്‍ കൊല്ലപ്പെടുകയായിരുന്നു.


LATEST NEWS