കവി വിജയ് ശേഷാദ്രിക്ക് പുലിറ്റ്സര്‍ പുരസ്കാരം

കവി വിജയ് ശേഷാദ്രിക്ക് പുലിറ്റ്സര്‍ പുരസ്കാരം

ന്യുയോര്‍ക്ക്:  ഇന്ത്യന്‍ വംശജനായ കവി വിജയ് ശേഷാദ്രിയാണ് ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ‘ത്രീ സെക്ഷന്‍’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടത്തിന് കൊളംബിയ യൂണിവേഴ്സിറ്റി നല്‍കുന്ന പുലിറ്റ്സര്‍ പുരസ്കാരം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.പതിനായിരം യു.എസ് ഡോളറാണ് പുരസ്കാരത്തുക. ബംഗളൂരുവില്‍ ജനിച്ച ശേഷാദ്രി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് ആര്‍ട്സ് കോളജിലെ അധ്യാപകനാണ് വിജയ് ശേഷാദ്രി. അമേരിക്കന്‍ ചാരസംഘടനയുടെ ഫോണ്‍ - ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ സംബന്ധിച്ച എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍ യു എസ്സും വാഷിങ്ടണ്‍ പോസ്റ്റും പൊതുജന താത്പര്യം ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹരായി.

ബ്രേക്കിങ് ന്യൂസ് റിപ്പോങ്ങിനുള്ള പുരസ്‌കാരത്തിന് ബോസ്റ്റണ്‍ ഗ്ലോബും ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ ലേഖകരായ ജാന്‍സണ്‍ ഷെപ്പ്, ആന്‍ഡ്രൂ അര്‍ സി മാര്‍ഷല്‍ എന്നിവരും അര്‍ഹരായി.


LATEST NEWS