ബി ജെ പിക്ക് പുതിയ ഭാരവാഹികള്‍; ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്നു പി.കെ കൃഷ്ണദാസിനെ മാറ്റി

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി ജെ പിക്ക് പുതിയ ഭാരവാഹികള്‍; ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്നു പി.കെ കൃഷ്ണദാസിനെ മാറ്റി

 ഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിച്ച് പ്രസിഡന്റ് അമിത് ഷാ പട്ടികയിറക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കം 11 വൈസ് പ്രസിഡന്റുമാരെയും എട്ട് ജനറല്‍ സെക്രട്ടറിമാരെയും 14 സെക്രട്ടറിമാരെയും പത്ത് വക്താക്കളെയും നിയമിച്ചു. കേരളത്തില്‍ നിന്നുള്ള മുന്‍ ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ് അമിത് ഷായുടെ ടീമിലില്ല. വരുണ്‍ഗാന്ധിയും നേതൃനിരയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ആര്‍ എസ് എസ്സില്‍നിന്ന് എത്തിയ റാം മാധവാണ് പുതിയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍. യെദിയൂരപ്പയെ കൂടാതെ ബന്ദരൂ ദത്താത്രേ, മുക്തര്‍ അബ്ബാസ് നഖ്‌വി, മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ മാലിക്, പി.റുപ്പാല, പ്രഭാത് ഝാ, രഘുവര്‍ ദാസ്, കിരണ്‍ മഹേശ്വരി, രേണു ദേവി, ദിനേശ് ശര്‍മ്മ എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. ബിഹാര്‍ ചുമതലയുള്ള രാജീവ് പ്രതാപ് റൂഡി, ആര്‍.എസ്.എസ് വക്താവ് രാം മാധവ്, രാജ്യസഭാംഗം ഭൂപേന്ദ്ര യാദവ്, മുന്‍ എം.പി സരോജ് പാണ്ഡെ,മുര്‍ലിദര്‍ റാവു, രാംലാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടംനേടി. യുവമോര്‍ച്ച പ്രസിഡന്റായി അനുരാഗ് താക്കൂറും മഹിളാ മോര്‍ച്ചാ അധ്യക്ഷയായി വിജയ രഹത്കറും തുടരും. അബ്ദുള്‍ റഷീദ് അന്‍സാരിയായിരിക്കും പാര്‍ട്ടിയുടെ ന്യുനപക്ഷ മോര്‍ച്ച അധ്യക്ഷന്‍. മോഡി നയിക്കുന്ന മന്ത്രിസഭാ പോലെ അമിത് ഷാ നയിക്കുന്ന പാര്‍ട്ടിയിലും താരതമ്യേന ചെരുപ്പക്കാരുടെ നേതൃത്വമാണ്. ഭാരവാഹികളില്‍ പകുതിയും 50 വയസ്സില്‍ താഴെയുള്ളവരാണ്. അറുപത് വയസ്സ് കടക്കാത്തവരാണ് 90 ശതമാനവും. 71 കാരനായ യെദിയൂരപ്പയാണ് ഭാരവാഹികളില്‍ തലമുതിര്‍ന്നയാള്‍. അമിത് ഷായുടെ നേതൃത്വത്തിനു കീഴില്‍ മോഡിയുടെ നയം നടപ്പാക്കാനുള്ള പുതിയ യുവ നേതൃത്വമാണെന്നു ജനറല്‍ സെക്രട്ടറി ജെപി നാദ്ദ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, സ്മൃതി ഇറാനി, ഉമാ ഭാരതി എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 14ല്‍ നിന്നും എട്ടായി ചുരുക്കുകയും ചെയ്തു.


Loading...
LATEST NEWS