ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഡല്‍ഹി: സ്വകാര്യ  ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു  വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചാനല്‍ ഓഫീസിനുമുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ചാനലിന്റെ നോയിഡ ഓഫീസിന് മുന്നിലാണ് അവതാരകയായ മാധ്യമപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചാനലിലെ ചിലസഹപ്രവര്‍ത്തകരുമായി ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് ചാനലില്‍ നിന്ന് രാജിവക്കുന്നതായി കാണിച്ച് ഇവര്‍ ടെക്സ്റ് മെസേജ് അയച്ചു. മസേജ് കിട്ടയയാള്‍ ഇത് ചാനലിന്റെ എച്ച്ആര്‍ വിഭാഗത്തിന് അയച്ചു നല്‍കി. ഈ മെസേജ് രാജിയായി കണക്കിലെടുത്ത് റിപ്പോര്‍ട്ടറെ ചാനല്‍ പുറത്താക്കുകയും ചെയ്തു. ഇതോടെ മാനസികമായി തളര്‍ന്ന മാധ്യമപ്രവര്‍ത്തക താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ചാനല്‍ ഓഫീസിന് മുന്നിലെത്തി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.