ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ; ആംആദ്മി ചെന്നൈയില്‍ മത്സരിക്കും

webdesk-592-DkOvl

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ; ആംആദ്മി ചെന്നൈയില്‍ മത്സരിക്കും

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി അവസാനത്തോടെ സ്ഥാനാര്‍ഥികളുടെയും മണ്ഡലങ്ങളുടെയും ആദ്യ പട്ടിക പുറത്തിറക്കുമെന്നാണ് കരുതുന്നത്.

  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരവധി യുവാക്കള്‍ താത്പര്യം കാട്ടുന്നതായി പാര്‍ട്ടിയുടെ തമിഴ്‌നാട് പ്രതിനിധി ലെനിന്‍ പറയുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ക്കൊരു ബദല്‍ ശക്തിയായി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

  പാര്‍ട്ടി അംഗത്വമെടുക്കുന്നതിനായി ആരംഭിച്ച പരിപാടിക്ക് ചെന്നൈയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, ഐടി ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പാര്‍ട്ടി അംഗത്വമെടുക്കാന്‍ മത്സരിക്കുകയാണെന്നാണ് സൂചന.


Loading...
LATEST NEWS