ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

പത്തനംതിട്ട :സരിതയുമൊത്ത് മുഖ്യമന്ത്രിയെ കണ്ടതായി ശ്രീധരന്‍ നായര്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. കാര്‍ നമ്പര്‍ നേരത്തെ അറിയിച്ചിരുന്നതിനാല്‍ സെക്രട്ടറിയേറ്റിനുളളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സോളാര്‍ നല്ല പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മൊഴിയിലുണ്ട്. മൊഴിയുടെ അഞ്ചാം പേജിലായണ് മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമുളളത് മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ സ്വീകരിച്ചത് ടെനി ജോപ്പനാണെന്നും ശ്രീധരന്‍ നായരുടെ മൊഴിയില്‍ പറയുന്നു. പദ്ധതിയ്ക്ക് സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രിയറിയിച്ചു. സോളാര്‍ പദ്ധതി വൈദ്യുതി ക്ഷാമത്തിന് പരിഹാരമാണെന്നും അദ്ദേഹം തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു. സരിത രണ്ട് ലക്ഷം രൂപയുടെ ഡിഡി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചതായും മൊഴിയിലുണ്ട്.


LATEST NEWS