ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേസ് ഇന്ന്

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേസ് ഇന്ന്

ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസ്  സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റിസ് ആര്‍.എം. ലോധയും ഹാജരാകുന്നതില്‍ നിന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും പിന്‍മാറിയ സാഹര്യത്തില്‍ പുതിയ ബഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവേ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആര്‍.എം. ലോധ സുപ്രീം കോടതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഹാജരാകാനില്ലെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ അറിയിച്ചിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പിന്മാറ്റത്തോടെ വലിയ പ്രതിസന്ധിയിലേക്കാണു കേസ് നീങ്ങുന്നത്. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്ഷേത്രസ്വത്തുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. അതേസമയം, അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് എതിര്‍ഭാഗം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.