അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നത് തടയാനുള്ള ബില്ലിന് അംഗീകാരം നല്‍ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നത് തടയാനുള്ള ബില്ലിന് അംഗീകാരം നല്‍ക്കി

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് തടയാനുള്ള ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.അശ്ലീല ഉളളടക്കം പ്രസിദ്ധീകരിച്ച്‌ നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292ാം വകുപ്പ് ഭേദഗതി ചെയ്ത് 292എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. 


LATEST NEWS