നിറങ്ങള്‍ നിറയേണ്ട ബാല്യങ്ങള്‍ പണിയ്ക്ക് പോകുമ്പോള്‍...ബാലവേല ശിക്ഷാര്‍ഹം! അറിയാതെ പോകരുത് ഈ നിയമങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിറങ്ങള്‍ നിറയേണ്ട ബാല്യങ്ങള്‍ പണിയ്ക്ക് പോകുമ്പോള്‍...ബാലവേല ശിക്ഷാര്‍ഹം! അറിയാതെ പോകരുത് ഈ നിയമങ്ങള്‍

കുട്ടികളെ തൊഴിലിന് പണയപ്പെടുത്തല്‍ നിയമം 1933 പ്രഖ്യാപിക്കുന്നത് ന്യായമായ വേതനത്തിനല്ലാതെ, ഒരു രക്ഷകര്‍ത്താവോ സംരക്ഷകനോ 15 വയസ്സില്‍ താഴെപ്രായമുള്ള കുട്ടിയെ പണത്തിനോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തൊഴിലിനായി പണയം വയ്ക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്നാണ്. കൂടാതെ ഇത്തരത്തിലുള്ള രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകനുമൊപ്പം ആര്‍ക്കണോ തൊഴിലിനായി പണയപ്പെടുത്തിയിരിക്കുന്നത് ആ തൊഴില്‍ദായകനും ഈ നിയമപ്രകാരം ശിക്ഷാര്‍ഹനാണ്.

ജാമ്യതൊഴില്‍ വ്യവസ്ഥ (നിരോധന)നിയമം, 1976 പ്രകാരം കടം തിരിച്ചടയ്ക്കുന്നതിനായി ഒരു വ്യക്തിയെകൊണ്ട് നിര്‍ബന്ധിച്ച് ജാമ്യം നിര്‍ത്തിജോലിചെയ്യിപ്പിക്കുന്നത് തടയുന്നു. ഈ നിയമപ്രകാരം തൊഴില്‍ സംബന്ധമായ എല്ലാ കടബാധ്യതാകരാറുകളും ഇല്ലാതാക്കപ്പെടുന്നു. ഈ നിയമം ഏതൊരു പുതിയ ജാമ്യവ്യവസ്ഥ കരാറിനെയും തടയുന്നതിനൊപ്പം ജാമ്യതൊഴിലാളികള്‍ ഏത് കടം നികത്താന്‍ വേണ്ടിയാണോ ജാമ്യതൊഴില്‍ ചെയ്തത് ആ കടത്തില്‍ നിന്നും അവരെ മുക്തരാക്കുന്നതുമായിരിക്കും.

ഒരു വ്യക്തിയോട് ജാമ്യതൊഴിലാളിയെ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. തന്‍റെ കുട്ടിയെ പണയം വച്ചോ അല്ലെങ്കില്‍ മറ്റൊരു കുടുംബാംഗത്തെ ജാമ്യതൊഴിലാളിയാക്കി ജോലി ചെയ്യിപ്പിക്കുന്ന രക്ഷകര്‍ത്താവിനുള്ള ശിക്ഷയും ഈ നിയമത്തില്‍ ഉള്‍‍പ്പെടുന്നു.

ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം 1986, കഠിനാധ്വാനം ആവശ്യമായി വരുന്ന ചില മേഖലകളില്‍ 14 വയസ്സില്‍ താഴെപ്രായമുള്ള കുട്ടികള്‍ ജോലിയെടുക്കുന്നതിനെ തടയുകയും മറ്റ് ചില മേഖലകളിലുള്ള കഠിനാധ്വാനം ആവശ്യമില്ലാത്ത ജോലിചെയ്യുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം 2000. ഈ നിയമത്തിലെ വകുപ്പ് 24 പ്രകാരം കഠിനമായ തൊഴില്‍ ചെയ്യിപ്പിച്ചശേഷം കുട്ടികളെ അടിമകളാക്കി സൂക്ഷിച്ചും അവരുടെ വേതനത്തെ സ്വന്തം നേട്ടത്തിനായി കൈക്കലാക്കുകയും ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാകുന്നു.

ബാലവേല നിരോധിക്കുകയും അല്ലെങ്കില്‍ ബാലതൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനും അങ്ങനെ ചെയ്യുന്ന തൊഴില്‍ ദാതാക്കളെ പിടികൂടാന്‍ ഉപയോഗിക്കുന്ന മറ്റു തൊഴില്‍ നിയമങ്ങളുടെ പട്ടിക ചുവടെ ;

വ്യവസായശാലാനിയമം, 1948

തോട്ടം തൊഴില്‍ നിയമം, 1951

ഖനി നിയമം, 1951

കപ്പല്‍ വ്യാപാര നിയമം, 1958

തൊഴില്‍ പരിശീലകരുടെ നിയമം, 1961

വാഹന ഗതാഗത തൊഴിലാളി നിയമം, 1961

ബീഡി, സിഗരറ്റ് തൊഴിലാളി (തൊഴില്‍ വ്യവസ്ഥ) നിയമം, 1966

പശ്ചിമ ബംഗാള്‍ കടകളും സംരഭങ്ങളും നിയമം 1963