സ്‌ത്രീധനം തെളിഞ്ഞില്ലെങ്കില്‍ പരാതിക്കാരെ ശിക്ഷിക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌ത്രീധനം തെളിഞ്ഞില്ലെങ്കില്‍ പരാതിക്കാരെ ശിക്ഷിക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം

സ്‌ത്രീധനത്തിനെതിരെ നല്‍കുന്ന പരാതി വ്യാജമാണെന്നു കണ്ടാല്‍ പരാതിക്കാരെ ശിക്ഷിക്കാന്‍ വ്യവസ്ഥചെയ്‌ത്‌ ഇന്‍ഡ്യന്‍ ശിക്ഷാനിയമം ഭേദദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന്‌ കേരള വനിതാക്കമ്മിഷന്‍ അംഗം ഡോ: ലിസി ജോസ്‌ ആവശ്യപ്പെട്ടു. ഐ.പി.സി.യുടെ 498 എ വകുപ്പ്‌ ഇത്തരത്തില്‍ ഭേദഗതിചെയ്യുന്നത്‌ സ്‌ത്രീധനനിരോധനനിയമത്തെ അപ്രസക്തമാക്കുകയും സ്‌ത്രീകളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുകയും ചെയ്യും.

സ്‌ത്രീധനം കൊടുക്കുന്നത്‌ രേഖാമൂലം അല്ലെന്നിരിക്കെ, സ്‌ത്രീധനം കൊടുത്തു എന്നതു സത്യമാണെങ്കിലും ഏതെങ്കിലും കാരണത്താല്‍ അതു തെളിയിക്കാന്‍ കഴിയാതെവന്നാല്‍ പരാതിക്കാര്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകും. ഇത്‌ സ്‌ത്രീകളെയും ബന്ധുക്കളെയും പരാതി നല്‍കുന്നതില്‍നിന്നു പിന്‍തിരിപ്പിക്കും.

 

വ്യാജപ്പരാതി നല്‍കുന്നവര്‍ക്കു 15,000 രൂപവരെ പിഴ ചുമത്താനുള്ളതാണു നിര്‍ദ്ദിഷ്ട ഭേദഗതി. അറസ്റ്റിനും മറ്റു നടപടികള്‍ക്കും മുമ്പ്‌ പരാതി വസ്‌തുതാപരമാണോ എന്നു പരിശോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതിനു പകരം പരാതിക്കാരെ ശിക്ഷിക്കുക എന്നത്‌ അശാസ്‌ത്രീയമാണ്‌. ഇത്‌ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ലിസി ജോസ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.  


LATEST NEWS