ഋഷികേഷ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കെഎം ജോസഫ് സുപ്രീം കോടതി ജസ്റ്റിസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഋഷികേഷ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കെഎം ജോസഫ് സുപ്രീം കോടതി ജസ്റ്റിസ്

ജസ്റ്റിസ് ഋഷികേഷ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. ഋഷികേഷ് റോയിക്കൊപ്പം കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായും നിയമിച്ചു. രണ്ടു നിയമനവും സംബന്ധിച്ച് നിയമ മന്ത്രാലയം ഉത്തവിറക്കി. 

കെഎം ജോസഫിനൊപ്പം പുതിയ സുപ്രിം കോടതി ജഡ്ജിമാരായി രണ്ട് പേരെക്കൂടി നിയമിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനര്‍ജി.  ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിനീത് ശരുണ്‍ എന്നിവരാണ് പുതിയതായിനിയമിതരായത്.

മൂന്നു പേരുടെയും പേരുകള്‍ നേരത്തെ കൊളീജിയം ശൂപാര്‍ശ ചെയ്തെങ്കിലും കെഎം ജോസഫിന്‍റെ പേര് കേന്ദ്രം തള്ളിയിരുന്നു. കേരള ഹൈക്കോടതിയുടെ മതിയായ പ്രാതിനിധ്യം സുപ്രിംകോടതിയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

എന്നാല്‍ രണ്ടാം തവണയും കൊളീജിയം കെഎം ജോസഫിന്‍റെ പേര് ശുപാര്‍ശ ചെയ്തതോടെയാണ് കേന്ദ്രം നിയമനത്തിന് വഴങ്ങിയത്.രണ്ടാം തവണ കൊളീജിയത്തിന്‍റെ ശുപാര്‍ശ തള്ളുകയോ പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയോ ചെയ്യാന്‍ കേന്ദ്രം ശ്രമം നടത്തിയെങ്കിലും ജുഡീഷ്യറിയുമായുള്ള തുറന്ന പോരിന് അത് വഴിവയ്ക്കുമെന്ന് വിലയിരുത്തലിലാണ് കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.


LATEST NEWS