നീതിന്യായ സംവിധാനം ആധുനികവല്‍ക്കരിക്കണം - കൊല്ലം ബാര്‍ അസോസിയേഷന്‍

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീതിന്യായ സംവിധാനം ആധുനികവല്‍ക്കരിക്കണം - കൊല്ലം ബാര്‍ അസോസിയേഷന്‍

കൊല്ലം: നീതിന്യായ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണത്തിലൂടെ കോടതി നടപടികളിലെ അനാവശ്യമായ കാലതാമസം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ ഏര്‍പ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇ-കോര്‍ട്ട് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് മുഖേന കേസിന്റെ സ്ഥിതിവിവരം കക്ഷികള്‍ക്ക് നേരിട്ടറിയാനുള്ള മാര്‍ഗ്ഗം നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ കോടതികളുടെ എണ്ണക്കുറവും ജീവനക്കാരുടെ കുറവും സാങ്കേതിക സംവിധാനങ്ങളുടെ കുറവും പരിഹരിക്കപ്പെടാന്‍ നടപടികളുണ്ടാവുന്നില്ല. കോടതി സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണത്തിന് കൊല്ലം ബാര്‍ അസോസിയേഷന്‍ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: കെ.പി.ഗോപാല കൃഷ്ണപിള്ള, സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: ബിനോയ് ബാല്‍ എന്നിവര്‍ അറിയിച്ചു. കേരള ഹൈക്കോടതി ജഡ്ജായി സത്യപ്രതിജ്ഞ ചെയ്ത കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം കൂടിയായ അഡ്വ: രാജാ വിജയരാഘവനെ ഭാരവാഹികള്‍ അഭിനന്ദിച്ചു. കൊല്ലം ബാര്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അഡ്വ: കെ.പി.ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്), അഡ്വ: ബിനോയ് ബാല്‍ (സെക്രട്ടറി), അഡ്വ: പള്ളിമണ്‍ ആര്‍. മനോജ്കുമാര്‍, അഡ്വ: മംഗലത്ത് കെ. ഹരികുമാര്‍, അഡ്വ: മിനി പി. ഡാനിയല്‍, അഡ്വ: വിനോദ് വി. വെള്ളിമണ്‍, അഡ്വ: സൈജു ജെ. വര്‍ധന്‍, അഡ്വ: എം.എസ്. ജയന്‍, അഡ്വ: വിഷ്ണു മോഹന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.