വിവാഹ രജിസ്‌ട്രേഷൻ വീഡിയോ  കോ​ണ്‍ഫ​റ​ന്‍സി​ങ് വഴി നടത്താം: ഹൈക്കോടതി ഉത്തരവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാഹ രജിസ്‌ട്രേഷൻ വീഡിയോ  കോ​ണ്‍ഫ​റ​ന്‍സി​ങ് വഴി നടത്താം: ഹൈക്കോടതി ഉത്തരവ്

വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ങ്​ വ​ഴി പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന്​ ഹൈക്കോടതി. അ​പേ​ക്ഷ​ക​ര്‍ ​ ര​ജി​സ്​​ട്രാ​ർ​ക്ക്​ മു​ന്നി​ല്‍ നേ​രി​ട്ട്  ഹാജരാകണമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വധൂവരന്മാര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്നയാള്‍ക്ക് വിവാഹ രജിസ്റ്ററില്‍ ഒപ്പിടാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മതാചാര പ്രകാരം കേരളത്തില്‍ വിവാഹിതരാവുകയും അമേരിക്കയിലെത്തി വിസാ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുകയും ചെയ്ത ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇരുവരും മുക്ത്യാര്‍ നല്‍കി ചുമതലപ്പെടുത്തുന്ന ആള്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ രേഖകളില്‍ ഒപ്പിടാമെന്നും വിവാഹത്തിനുള്ള സമ്മതം വധൂവരന്മാരില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നേടിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 

പ്രാ​ദേ​ശി​ക ര​ജി​സ്ട്രാ​ര്‍ക്ക് വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ന് സൗ​ക​ര്യ​മി​ല്ലെ​ങ്കി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം. എ​ന്നി​ട്ട്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അവ​ദി​ക്ക​ണം. ദ​മ്പ​തി​ക​ളു​ടെ മു​ക്ത്യാ​റു​ള്ള​യാ​ള്‍ക്ക് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ളി​ല്‍ ഒപ്പിടാമെന്നും കോടതി അറിയിച്ചു.

2000 ജനുവരി 23ന് കൊല്ലം കടവൂരിലെ പള്ളിയില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി. അങ്ങനെ പ്രദീപും കുടുംബവും അമേരിക്കയിലെത്തി.പ്ര​ദീ​പി​ന് എ​ൽ വ​ൺ വി​സ​യും ഭാ​ര്യ​ക്കും മ​ക​നും താ​ൽ​ക്കാ​ലി​ക​മാ​യ എ​ല്‍ ടു ​വി​സ​യു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

പ്രദീപിന് അമേരിക്കയില്‍ സ്ഥിരം താമസക്കാരനെന്ന പദവി ലഭിച്ചെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടിയില്ല. ആവര്‍ക്ക് ആ പദവിക്ക് അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹ റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. 17 കൊല്ലംമുന്‍പ് പള്ളിയിലെ വിവാഹം സ്ഥിരീകരിച്ച റജിസ്ട്രാര്‍ ദമ്പതിമാരോട് ഹാജരാകാന്‍ പറഞ്ഞു. എന്നാല്‍ ഇരുവരും നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന രജിസ്ട്രാറുടെ നിലപാട് കോടതി തള്ളി. 

അമേരിക്കയില്‍ വിസ വ്യവസ്ഥകളില്‍ വലിയ മാറ്റംവന്ന സമയമായതിനാല്‍ നാട്ടില്‍ വന്നാല്‍ തിരികെച്ചെല്ലാന്‍ വിഷമം നേരിട്ടേക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹ റജിസ്‌ട്രേഷന്‍ നടത്തിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.


LATEST NEWS