അർദ്ധ രാത്രി മദ്യപിച്ചു വാഹനമോടിക്കുന്നത് മണ്ടന്മാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അർദ്ധ രാത്രി മദ്യപിച്ചു വാഹനമോടിക്കുന്നത് മണ്ടന്മാർ

 തിരുവനന്തപുരം ∙ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി.സുധാകരൻ. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടൻമാരാണ്. ഈ സൈസ് വേറെയുമുണ്ട്. ഇതുപോലെ കുറേ അധികം പേർ ഐഎഎസിൽ തന്നെയുണ്ട്. ഐഎഎസ് കിട്ടിയാൽ ദൈവം ആണെന്നല്ലെ പലരും കരുതുന്നത്. എല്ലാവരും മനുഷ്യരാണ്. ഐഎഎസ് കിട്ടിയതുകൊണ്ടു മാത്രം ആരും നന്നാവാൻ‌ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

കുറ്റവാളി എത്ര ഉന്നതനായാലും ഇൗ സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായാൽ അവരെയും സംരക്ഷിക്കില്ല. മാധ്യമങ്ങൾ നല്ല ആളെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നയാളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.സമ്പത്തിനെ ക്യാബിനറ്റ് പദവി കൊടുത്ത് ഡൽഹിയിൽ നിയമിച്ചതിൽ തെറ്റില്ല. ന്യൂഡൽഹിയിലെ കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നതിനാണിത്. മുൻപ് യുഡിഎഫും ഇങ്ങനെയൊരു തസ്തിക ആലോചിച്ചിരുന്നതായും കോടിയേരി കോന്നിയിൽ പറഞ്ഞു.


LATEST NEWS