ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള  സേവനങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള  സേവനങ്ങൾ

 


മനുഷ്യര്‍ക്ക് ജന്മസിദ്ധമായ അന്തസ്സും സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുക എന്നത് മനുഷ്യാവകാശത്തിന്റെ സാര്‍വത്രിക പ്രഖ്യാപനം (യു ഡി എച്ച് ആര്‍), സ്ത്രീകള്‍ക്കെതിരെ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വണ്‍ഷന്‍ (സി ഇ ഡി എ ഡബ്ല്യു) തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കുള്ള ഉത്തരവാദിത്വമാണ്.
 
അത് അവളുടെ ശരീരത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതിനൊപ്പം തന്നെ ഭാവിയില്‍ വ്യക്തിപരവും സാമൂഹികവുമായുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അവളുടെ ശേഷിയെ തകരാറിലാക്കുകയും അവളുടെ ജീവിതത്തേയും നിത്യവൃത്തിയേയും ബാധിക്കുകയും ചെയ്യുന്നു. ഇരയാകപ്പെടുന്ന സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ആഘാതത്തെ നോക്കി കാണുന്നതിനുള്ള ശ്രമങ്ങളുടെ അടിസ്ഥാനം എന്നത് ഈ പുനസ്ഥാപന നീതിയുടെ തത്വങ്ങളായിരിക്കണം. അവള്‍ക്ക് സാമ്പത്തിക സഹായവും അതോടൊപ്പം തന്നെ കൗണ്‍സിലിങ്, അഭയം, വൈദ്യ-നിയമ സഹായങ്ങള്‍ തുടങ്ങിയ രൂപങ്ങളിലുള്ള വിവിധ സഹായങ്ങളും നല്‍കേണ്ടതാണ്.
 
ദല്‍ഹി ഗാര്‍ഹിക തൊഴിലാളി വനിതകളുടെ ഫോറം കേന്ദ്ര സര്‍ക്കാരിനും മറ്റുള്ളവര്‍ക്കുമെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ ((സി ആര്‍ എല്‍ നമ്പര്‍ 362/93) 'ബലാത്സംഗത്തിന് നിര്‍ഭാഗ്യ ഇരകളുടെ കണ്ണീരൊപ്പാനുള്ള ഒരു സ്‌കീം' ആവിഷ്‌കരിക്കണമെന്ന് സുപ്രിം കോടതി ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയ്‌ക്കൊപ്പംതന്നെ അവള്‍ക്ക് തുടര്‍ച്ചയായി ഗണ്യമായ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരികയും ചില സംഭവങ്ങളില്‍ തൊഴിലില്‍ തുടരാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യുന്നതിനാല്‍ ഭരണഘടനയുടെ 38(1) വകുപ്പില്‍ അടങ്ങിയിട്ടുള്ള നിര്‍ദേശക തത്വങ്ങള്‍ അനുസരിച്ച് ഒരു ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കണ്ടതാണെന്ന് സുപ്രിം കോടതിയുടെ നിരീക്ഷിക്കുന്നു.
 
പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക് ദല്‍ഹി ഗാര്‍ഹിക തൊഴിലാളി വനിതകളുടെ ഫോറം കേന്ദ്ര സര്‍ക്കാരിനും മറ്റുള്ളവര്‍ക്കുമെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ ((സി ആര്‍ എല്‍ നമ്പര്‍ 362/93) 'ബലാത്സംഗത്തിന് നിര്‍ഭാഗ്യ ഇരകളുടെ കണ്ണീരൊപ്പാനുള്ള ഒരു സ്‌കീം' ആവിഷ്‌കരിക്കണമെന്ന് സുപ്രിം കോടതി ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയ്‌ക്കൊപ്പംതന്നെ അവള്‍ക്ക് തുടര്‍ച്ചയായി ഗണ്യമായ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരികയും ചില സംഭവങ്ങളില്‍ തൊഴിലില്‍ തുടരാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യുന്നതിനാല്‍ ഭരണഘടനയുടെ 38(1) വകുപ്പില്‍ അടങ്ങിയിട്ടുള്ള നിര്‍ദേശക തത്വങ്ങള്‍ അനുസരിച്ച് ഒരു ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കണ്ടതാണെന്ന് സുപ്രിം കോടതി നിരീക്ഷിക്കുന്നു. 2008-ല്‍ മാത്രം 21,467 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വര്‍ദ്ധിച്ച കണക്കാണിത്. 1973-ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ (സി ആര്‍ പി സി) 357-ാം വകുപ്പ് പ്രകാരം ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരാകുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. 2009-ല്‍ 357 എ എന്നൊരു പുതിയ വകുപ്പ് കൂടി സി ആര്‍ പി സിയിലേക്ക് ചേര്‍ക്കുകയുണ്ടായി. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് കുറ്റകൃത്യങ്ങളില്‍ ഇരയാകപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര സ്‌കീം രൂപീകരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിന് ഇരയായവര്‍ക്ക് സാമ്പത്തിക സഹായത്തിലൂടെയും സഹായ സേവനങ്ങളിലൂടെയും നീതി പുനസ്ഥാപിക്കുന്നതിനുള്ള ഒരു സ്‌കീം രൂപീകരിച്ചിരിക്കുന്നത്.
 
1995-ല്‍ ദേശീയ വനിതാ കമ്മീഷനാണ് ഈ സ്‌കീമിന്റെ രൂപീകരണ പ്രക്രിയകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ബന്ധപ്പെട്ട അതോറിറ്റി ഈ വിഷയം പരിഗണിക്കുകയും ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള ഒരു ആസൂത്രണ പദ്ധതി ഒരുക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ 2005-ല്‍ നല്‍കുകയും ചെയ്തു. സ്‌കീമിന്റെ എട്ടാം ഖണ്ഡികയില്‍ വിഭാവനം ചെയ്തിരിക്കുന്നതു പ്രകാരം ഇരയാകപ്പെടുന്ന സ്ത്രീ സ്‌കീമിനു കീഴില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും പുനസ്ഥാപിക്കപ്പെട്ട പിന്തുണയും/സേവനങ്ങളും ലഭിക്കാന്‍ അര്‍ഹയായിരിക്കും.
 
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ അല്ലെങ്കില്‍ സ്‌കീം പ്രാബല്യത്തില്‍ വന്ന തീയതി മുതലുള്ള കേസുകളില്‍ സ്‌കീം പ്രകാരമുള്ള സഹായം ലഭ്യമായിരിക്കും. ഇരയാകപ്പെടുന്ന സ്ത്രീക്ക് നേരിടേണ്ടി വന്നിട്ടുള്ള ശാരീരികമായ പരിക്കുകളും വൈകാരിക ആഘാതവും ശരിയായി പരിഗണിച്ച ശേഷം അവരുടെ ആവശ്യങ്ങള്‍ വിലയിരുത്തി സ്‌കീമിന്റെ ഖണ്ഡിക 5 (എ)(iii)-ല്‍ വിശദമാക്കിയിട്ടുള്ള അവശ്യമായ സഹായ സേവനങ്ങള്‍ നല്‍കാനുള്ള നിര്‍ദേശങ്ങള്‍ ബോര്‍ഡിന് പുറപ്പെടുവിക്കാവുന്നതാണ്. അതുവഴി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള സ്‌കീമുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.
 
ഇത്തരം സഹായ സേവനങ്ങള്‍ ഒരുക്കുന്നതിനായി ബോര്‍ഡിന് പരമാവധി 50,000 രൂപ വരെ ചെലവിടാവുന്നതാണ്. ഇരയാകപ്പെടുന്ന സ്ത്രീ ക്രിമിനല്‍ വിചാരണയില്‍ തന്റെ തെളിവുകള്‍ നല്‍കിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളിലോ അല്ലെങ്കില്‍ തനിക്ക് അതീതമായ കാരണങ്ങളാല്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നതില്‍ അസ്വാഭിവകമായ കാലതാമസം വരുന്ന സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ച തീയതിയില്‍ നിന്ന് ഒരു വര്‍ഷത്തിനകമോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അത്, അന്തിമ ഗഡുവായി ബാക്കി 1.30 ലക്ഷം രൂപ വിതരണം ചെയ്യാന്‍ ബോര്‍ഡിന് നിര്‍ദേശിക്കാവുന്നതാണ്.
 
ഇരയാകപ്പെട്ട സ്ത്രീയുടെ തെളിവുകള്‍ ക്രിമിനല്‍ വിചാരണയില്‍ രേഖപ്പെടുത്തുന്നതിനു മുമ്പെ അന്തിമ സഹായം അനുവദിക്കപ്പെടുന്ന കേസുകളില്‍ അങ്ങനെ ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ബോര്‍ഡ് എഴുതി രേഖപ്പെടുത്തി വയ്‌ക്കേണ്ടതാണ്; ബോര്‍ഡ് നല്‍കുന്ന/സാധ്യമാക്കുന്ന സാമ്പത്തിക സഹായവും മറ്റ് സഹായ സേവനങ്ങളും നിബന്ധന 11-ല്‍ പറയുന്ന ദുരിതാശ്വാസം വിപുലീകരിച്ചിട്ടുള്ള കേസുകളില്‍ ഒഴികെ, മൊത്തത്തില്‍ രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിബന്ധന 11-ല്‍ പറയുന്ന പ്രകാരമുള്ള കേസുകളില്‍ പരമാവധി മൂന്നു ലക്ഷം രൂപ വരെയാകാം.
 
ബോര്‍ഡിന്റെ ഉത്തരവ് അനുസരിച്ച് ഇടക്കാല-അന്തിമ സാമ്പത്തിക സഹായങ്ങള്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ തന്നെ ഇടാവുന്നതാണ്. ഇരയാകപ്പെടുന്ന സ്ത്രീക്ക് ഫലപ്രദമായും അതിവേഗത്തിലും സഹായം ലഭിക്കാനായി കഴിവതും ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ തുക കൈമാറുക; ഇരയാകപ്പെടുന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ക്ഷേമത്തിനും സദുദ്ദേശത്തോടെയും ഫണ്ടുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുമെന്ന് ബോര്‍ഡിന് ബോധ്യമായ ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള അക്കൗണ്ടിലേക്ക് തുക ഇടാവുന്നതാണ്.
 
സ്‌കീമില്‍ പറയുന്ന സഹായ സേവനങ്ങള്‍ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീക്ക് ജില്ലാ ബോര്‍ഡിനെ സമീപിക്കാവുന്നതാണ്.

 


LATEST NEWS