‘വിസ്‌കിയെ താന്‍ മദ്യമായി കാണുന്നില്ല’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘വിസ്‌കിയെ താന്‍ മദ്യമായി കാണുന്നില്ല’

കേ ട്രവിസ്- ഈ വര്‍ഷം നൂറ്റിയേഴാമത്തെ ജന്മദിനം ആഘോഷിക്കുന്ന മുതുമുത്തശ്ശി. ഷഫീൽഡിലെ ക്രോസ്‌പൂളിലുള്ള ചെറിയ വീട്ടിൽ ഒറ്റയ്‌ക്കാണ് കേ ട്രവിസ് താമസിക്കുന്നത്. ഇപ്പോഴും പരസഹായമില്ലാതെ ജീവിക്കുന്നു. സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണം ഏറെ ഇഷ്‌ടപ്പെടുന്ന കേ ട്രവിസിന് മല്‍സ്യവിഭവമാണ് പ്രിയങ്കരം. വല്ലപ്പോഴും ചെറിയ കഷ്ണം പിസ കഴിക്കുമെന്നതൊഴിച്ചാൽ ഭക്ഷണ കാര്യത്തില്‍ പുള്ളിക്കാരിക്ക് വല്യ ചിട്ടകളൊന്നുമില്ല. 

എന്നാൽ ഈ പ്രായത്തിലും ആരോഗ്യം നിലനിര്‍ത്തുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ കേ ട്രെവിസ് മനസ് തുറക്കും. എല്ലാ ദിവസവും കുടിക്കുന്ന ഓരോ ഗ്ലാസ് വിസ്‌കിയാണ് തന്റെ ആയുസിന്റെ രഹസ്യമെന്നാണ് ഈ മുത്തശി പറയുന്നത്. ഗ്രൗസ് സ്‌കോച്ച് വിസ്‌കിയാണ് കേ ട്രെവിസിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡ്. ഇത്രകാലവും മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കും. 

ഇതിനെ താന്‍ മദ്യമായി കാണുന്നില്ലെന്നും, ആയുരാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മരുന്നാണ് വിസ്‌കിയെന്നുമാണ് കേ ട്രെവിസ് പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായാണ് കേ ട്രെവിസ് മുടക്കംകൂടാതെ ഓരോ ഗ്ലാസ് വിസ്‌കി കുടിക്കുന്നതെന്ന് അവരുടെ മകള്‍ പറയുന്നു. അതേസമയം തന്റെ അമ്മ മദ്യത്തിന് അടിമയല്ലെന്നും, ഒരു ഗ്ലാസില്‍ കൂടുതല്‍ കുടിക്കാറില്ലെന്നുമാണ് മകള്‍ പറയുന്നത്. ഏതായാലും കേ ട്രെവിസിന്റെ കുടുംബ ഡോക്‌ടര്‍ക്ക് പോലും ഇത് അത്ഭുതകരമായാണ് തോന്നുന്നത്. ഒരു കാരണവശാലും മദ്യപിക്കരുതെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, ഇത് നിര്‍ത്തിയാല്‍ താന്‍ കിടപ്പിലായിപ്പോകുമെന്നാണ് കേ ട്രെവിസിന്റെ മറുപടി.
 


LATEST NEWS