നായകള്‍ക്ക് വര്‍ണാന്ധതയുണ്ടെന്ന് ഗവേഷകര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നായകള്‍ക്ക് വര്‍ണാന്ധതയുണ്ടെന്ന് ഗവേഷകര്‍

മനുഷ്യ നേത്രങ്ങള്‍ പകരുന്ന കാഴ്ചയല്ല മറ്റ് ജീവികള്‍ക്ക്.ചുവപ്പ് പോലുള്ള നിറങ്ങള്‍ കാളയടക്കം ചില ജന്തുക്കളെ അസ്വസ്ഥരാക്കുന്നു.നായകള്‍ക്കും നമ്മുടേതു പോലെയല്ല കാഴ്ച.വളര്‍ത്തുനായയ്ക്കു കളിക്കാന്‍ നല്‍കുന്ന ചുവപ്പുനിറത്തിലുള്ള വസ്തുക്കള്‍ നായകള്‍ കാണുന്നില്ലെന്നുള്ളതാണ് വാസ്തവം.ചുവപ്പ്,

പച്ച നിറങ്ങള്‍ തിരിച്ചറിയാനാകാത്ത മനുഷ്യരിലെ വര്‍ണാന്ധത നായ്ക്കള്‍ക്കുമുണ്ട്. നായ്ക്കള്‍ക്കു മനുഷ്യരെക്കാള്‍ കാഴ്ചശക്തി കുറവാണെന്ന കാര്യം നേരത്തേ തെളിഞ്ഞതാണെങ്കിലും അവയ്ക്കു വര്‍ണാന്ധത കൂടിയുണ്ടെന്ന് ഇറ്റലിയിലെ ബാരി സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയത്.