1951ലെ അതെ ആവേശം...സൂപ്പറാണ് ഈ മുത്തച്ഛന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

1951ലെ അതെ ആവേശം...സൂപ്പറാണ് ഈ മുത്തച്ഛന്‍

1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി

. ഇന്ന് നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മറ്റന്നാള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ മുത്തച്ഛന്‍. ഷിംലയില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെയുള്ള കല്‍പ്പയിലെ ബൂത്തിലാണ് ശ്യാം നെഗി വോട്ട് രേഖപ്പെടുത്തുക. ഹിമാചലിലെ പ്രായം ചെന്ന വോട്ടര്‍മാരിലൊരാളാണ് അദ്ദേഹം. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടുകാരനായതിന്റെ തിളക്കം അദ്ദേഹത്തെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.പരസഹായമില്ലാതെ ശ്യാം സരണിന് ഇപ്പോള്‍ നടക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് വോട്ടുചെയ്യുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഡോ. അരവിന്ദ് കുമാര്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറായി ശ്യാം സരണിനെ പ്രഖ്യാപിച്ചിരുന്നു. 1917-ലാണ് നെഗി ജനിച്ചത്.