കാട്ടുപന്നിയുടെ കടാക്ഷം...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാട്ടുപന്നിയുടെ കടാക്ഷം...!!!

കാട്ടുപന്നി കടാക്ഷിച്ചു ചൈനീസ് കര്‍ഷകന്‍ കോടീശ്വരനായി.

കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും കിട്ടിയ ഗോരോചനക്കല്ലാണ് ഒരു ദിവസം കൊണ്ട് തന്നെ കോടീശ്വരനാക്കിയതെന്നാണ് ഈ ചൈനീസ് കര്‍ഷകന്‍ പറയുന്നത്. മൃഗങ്ങളുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്.അതായത് ഏകദേശം 4 കോടി രൂപ കര്‍ഷകനായ ബോ ചനോലുവാണ് ഒരു കാട്ടുപന്നി കാരണം കോടീശ്വരനായത്. പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ ഔഷധമാണത്രെ ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം.250 കിലോ ഭാരമുള്ള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഗോരോചനക്കല്ല കണ്ടെത്തിയത്. ചനോലുവിന് കിട്ടിയ കല്ലിന് 4 ഇഞ്ച് നീളമാണുള്ളത്.പനി വിഷം പകര്‍ച്ച വ്യാധികള്‍ക്കുള്ള ഒഷധമായി ഇത് ഉപയോഗിക്കുന്നു ഗോരോചനക്കുറി തൊട്ടാല്‍ തടസങ്ങള്‍ അകലുമെന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും വിശ്വാസമുണ്ട്.


LATEST NEWS