വരണ്ട ചര്‍മ്മത്തിനും പരിഹാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വരണ്ട ചര്‍മ്മത്തിനും പരിഹാരം

വേനല്‍ കാലത്തും മഞ്ഞ് കാലത്തും കണ്ട് വരുന്ന ഒരു കാഴ്ച്ചയാണ് വരണ്ട ചര്‍മ്മം. ഇത് നമ്മുടെയെല്ലാം മനസിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. ഇതിനായി പല വഴികളും നോക്കി മടുത്തവരാണ് പകുതിയിലധികം പേരും.ചര്‍മ്മം വരണ്ടിരിക്കുന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കപ്പെടാറുമുണ്ട്. മുഖത്തെ ചര്‍മ്മമാണെങ്കില്‍ പിന്നെ പറയാനുമില്ല. എത്ര മേക്കപ്പ് ചെയ്താലും ചര്‍മ്മം വിണ്ടും, വരണ്ടുമാണ് ഇരിക്കുന്നതെങ്കില്‍ എല്ലാം വെറുതെയാകും. എന്നാല്‍ വരണ്ട ചര്‍മ്മത്തെ ചെറുക്കാനുമുണ്ട് ചില വിദ്യകള്‍.സാധാരണ പോലെയല്ല ഈ വിദ്യകള്‍.

ഗ്ലിസറിന്‍ ഉപയോഗിച്ച് വളരെ നിസാരമായി വീട്ടില്‍ വച്ച് ചെയ്യാവുന്ന ലളിതമായ ഒരു മാര്‍ഗമാണ് ഇത്. ചര്‍മ്മത്തിന് 'കൂളിംഗ് ഇഫക്ട്' നല്‍കുന്ന ഒന്നാണ് ഗ്ലിസറിന്‍. കോശങ്ങളിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തിക്കുന്നതിലൂടെ ചര്‍മ്മം നനവുള്ളതാക്കി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു.എന്നാല്‍ ഗ്ലിസറിന്‍ നേരിട്ട് തൊലിയില്‍ തേക്കുമ്പോള്‍ ഒട്ടിപ്പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്നുളളതിനാല്‍ തന്നെ ഗ്ലിസറിന്‍ ചേര്‍ത്തുള്ള ഒരു മിശ്രിതം തയ്യാറാക്കി, അത് മുഖത്ത് പുരട്ടാന്‍ ഉപയോഗിക്കാവുന്നതാണ്.

മിശ്രിതം തയ്യാറാക്കുന്ന രീതി

വരണ്ട ചര്‍മ്മത്തിന് അനുയോജ്യമായ മിശ്രിതം തയ്യാറാക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.ഗ്ലിസറിനും റോസ് വാട്ടറും നാരങ്ങാനീരും ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. 20 എം.എല്‍ റോസ് വാട്ടറിലേക്ക് അഞ്ച് തുള്ളി ഗ്ലിസറിന്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങ മുഴുവന്‍ പിഴിഞ്ഞ നീരും ചേര്‍ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിക്കുക. ഇത് മികച്ച ഒരു മോയിസ്ചറൈസറായി ഉപയോഗിക്കാവുന്നതാണ്. ഇത്‌റെഡിയാക്കിയ ശേഷം ഭദ്രമായി ഒരു കുപ്പിക്കകത്ത് അടച്ചുവച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരു മാസം വരെ ഇടയ്ക്കിടെ ഉപയോഗിക്കാവുന്നതേയുള്ളൂ. കൂടാതെ, തൊലിക്ക് നനവ് പകരാനാണ് ഗ്ലിസറിന്‍ സഹായിക്കുന്നതെങ്കില്‍, തൊലിപ്പുറത്തെ വിവിധ പ്രശ്നങ്ങളെ പരിഹരിക്കാനാണ് റോസ് വാട്ടര്‍ സഹായകമാവുക. നാരങ്ങാനീരാകട്ടെ, പ്രകൃതിദത്തമായ ഒരു ബ്ലീച്ചിംഗ് ഏജന്റുമായിട്ടാണ് പ്രവര്‍ത്തിക്കുക. ഇതിലൂടെ നിങ്ങളുടെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്നു.