സവാള കഴിക്കുന്നത് ദിവസവും ശീലമാക്കിയാലോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സവാള കഴിക്കുന്നത് ദിവസവും ശീലമാക്കിയാലോ

നമ്മുടെ തെറ്റായ ജീവിത രീതിയിലുളള പ്രശ്‌നങ്ങള്‍ക്ക് ഒരു തെല്ല് ആശ്വാസമേകാന്‍ സവാള കഴിയുമോ. ഇത് ദിനവും കഴിക്കുന്നത് ശീലമാക്കിയാലോ, സവാളയ്ക്കും പറയാനുണ്ട് ഒരുപാട് ഗുണങ്ങള്‍.എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് സവാള. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. സവാള കഴിക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. 

ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ തടയുന്നതിനും, ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും സവാള ഉത്തമമാണ്. ആമാശയത്തിലെ ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവ തടയാന്‍ സവാള സഹായിക്കും. കൂടാതെ,മലബന്ധം മിക്കവര്‍ക്കുമുള്ള പ്രശ്നമാണ്. ഇതിനും സവാള പരിഹാരം കാണുന്നു. ഇത് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ ഉത്തമമാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനും,അതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാനും സഹായിക്കുന്നു.ഇതിനെല്ലാം പുറമെ വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള. ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് സവാള. സവാള നല്ല പോലെ അരച്ച് അല്‍പം ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്തിടുന്നത് കറുത്തപാടുകള്‍ മാറാന്‍ ഗുണം ചെയ്യും. മുട്ടയുടെ വെള്ളയും സവാള ജ്യൂസും അരച്ചെടുത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ വളരെ നല്ലതാണ്.

അല്‍പം സവാള നല്ല പോലെ അരച്ച് അതില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റും.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് സവാള. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം മാറ്റാനും ഇത് സഹായിക്കും. മാത്രമല്ല,പ്രമേഹമുള്ളവര്‍ ദിവസവും ഇത് അല്‍പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകരമാകും.
 


LATEST NEWS