നിങ്ങളുടെ ഓമനമൃഗങ്ങൾക്ക് ഇത് നൽകരുത്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിങ്ങളുടെ ഓമനമൃഗങ്ങൾക്ക് ഇത് നൽകരുത്!

വീട്ടില്‍ അരുമയായ മൃഗങ്ങളെ വളര്‍ത്താനും അവയ്ക്ക് പോഷകപ്രദമായ മികച്ച ഭക്ഷണങ്ങള്‍ നല്കാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില സാധാരണമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഓമനമൃഗത്തെ കൊല്ലാനിടയാക്കും എന്ന് നിങ്ങള്‍ക്കറിയാമോ?

നമ്മുടെ വളര്‍ത്ത് മൃഗങ്ങള്‍ ചെറിയ കുഞ്ഞുങ്ങളേപ്പോലെയാണ്. അവ എന്ത് കഴിക്കുന്നു എന്ന കാര്യത്തില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തണം. അവയുടെ ആയുസ്സിന് ഭീഷണിയാകുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കുക.

കഫീന്‍

കഫീന്‍ മനുഷ്യരെ സംബന്ധിച്ച് ഒരു പരിധി പ്രശ്നമല്ല. എന്നാല്‍ ഇത് കൂടിയ അളവില്‍ ചെന്നാല്‍ പൂച്ച, നായ പോലുള്ള മൃഗങ്ങളില്‍ കോച്ചിപ്പിടുത്തം, വിറയല്‍, വേഗത്തിലുള്ള നെഞ്ചിടിപ്പ്, അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകും.

 ചോക്കലേറ്റ്

നായ, പൂച്ച എന്നിവയെ സംബന്ധിച്ച് വിഷാംശമുള്ളവയാണ് ചേക്കലേറ്റുകള്‍. പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്കലേറ്റ് മില്‍ക്ക് ചോക്കലേറ്റിനേക്കാള്‍ വിഷാംശമുള്ളതാണ്. ഇത് ഛര്‍ദ്ദി, അതിസാരം എന്നിവയുണ്ടാകാന്‍ കാരണമാകും.

മുന്തിരിയും ഉണക്ക മുന്തിരിയും

മുന്തിരി, ഉണക്കമുന്തിരി എന്നിവ മൃഗങ്ങളില്‍ ദഹനമില്ലാതാക്കും. ഇത് വൃക്ക തകരാറിനും ഇടയാക്കാം. മൃഗങ്ങള്‍ക്ക് ഏറെ അപകടകരമാകുന്ന ഒരു ഭക്ഷണമാണിത്.

മദ്യം

മദ്യം ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെല്ലുന്നത് മൃഗങ്ങള്‍ക്ക് ദോഷകരമാകും. ഛര്‍ദ്ദി, അതിസാരം, ശരീരം കോച്ചിവലിക്കല്‍ എന്നിവ മദ്യം അകത്ത് ചെല്ലാനിടയായാല്‍ സംഭവിക്കുന്ന സാധാരണ ഫലങ്ങളാണ്.

നട്‌സ്‌

നട്‌സ്‌ മനുഷ്യന് ഏറെ ഗുണകരമാണെങ്കിലും നായ്ക്കള്‍ക്ക് തീരെ അനുയോജ്യമല്ല. ഇത് കഴിച്ചാല്‍ നായ്ക്കള്‍ക്ക് ഛര്‍ദ്ദി, ശരീരത്തില്‍ ഉയര്‍ന്ന ചൂട് എന്നിവയുണ്ടാകും.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളി, വെളുത്തുള്ളി എന്നിവ ഉള്ളില്‍ ചെന്നാല്‍ മൃഗങ്ങളില്‍ ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ജീവന് ഭീഷണിയാകുന്ന വിധത്തിലുള്ള അനീമിയ, ചുവന്ന രക്താണുക്കളുടെ നാശം എന്നിവ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതാണ്.


Loading...