മനുഷ്യന്റെ ഓര്‍മ്മകള്‍ പേറുന്ന പാവകള്‍...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനുഷ്യന്റെ ഓര്‍മ്മകള്‍ പേറുന്ന പാവകള്‍...

മരിക്കുകയോ നാടുവിട്ടു പോവുകയോ ചെയ്ത മനുഷ്യര്‍ ഇവിടെ പാവകളായി പുനര്‍ജനിക്കുന്നു. നഗോരോക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണിവിടെ കാണുന്ന പാവകള്‍ സ്വന്തമായി വിളിപ്പേരും വ്യക്തിത്വവുമുണ്ട് ഓരോ പാവകള്‍ക്കും

. നഗോരോയില്‍ ഒരു മനുഷ്യന്‍ ഇല്ലാതായാല്‍ അയാളുടെ പേരില്‍ അതേ ഭാവഹാവാദികളോടെ ഒരു പാവ സൃഷ്ടിക്കപ്പെടുന്നു. ആര്‍ട്ടിസ്റ്റായ ത്‌സുകിമി അയാനോ ആണ് നഗോരോയില്‍ മനുഷ്യപാവകള്‍ നിര്‍മിച്ചു തുടങ്ങിയത്. താന്‍ കുട്ടിക്കാലം ചെലവഴിച്ച താഴ്വരയിലേക്ക് അന്‍പതാം വയസില്‍ ത്‌സുകിമി തിരിച്ചെത്തി. അപ്പോഴേക്കുംനഗോരോക്കയുടെ മോശം സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം പലരും നാടുവിട്ടു. ഒട്ടേറെപ്പേര്‍ മരണപ്പെട്ടു. ആകെ 35 പേര്‍ മാത്രം ബാക്കി. ഏകാന്തതയില്‍ നിന്നു രക്ഷപ്പെടാനായി ത്‌സുകിമി കണ്ടെത്തിയ വഴിയാണ് പാവ നിര്‍മ്മാണം.അച്ഛന്റെ രൂപത്തിലാണ് ആദ്യ പാവയുടെ നിര്‍മാണം. വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് അച്ഛന്റെ അതേ ഉയരത്തിലും വീതിയിലും പാവ നിര്‍മിച്ചു. പിന്നെ മറ്റു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളും നാട്ടുകാരും.പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നഗോരോവിന്റെ മുക്കിലും മൂലയിലും പാവകളായി.


LATEST NEWS