വീട്ടില്‍ പണം സൂക്ഷിക്കേണ്ടത് എവിടെയെന്ന് നോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടില്‍ പണം സൂക്ഷിക്കേണ്ടത് എവിടെയെന്ന് നോക്കാം

വീട്ടില്‍ പണം സൂക്ഷിക്കേണ്ടത് എവിടെയെന്ന് പലര്‍ക്കും അറിയില്ല. തോന്നുനിടത്ത് വെറുതെ പണം സൂക്ഷിക്കുവാന്‍ പാടുളളതല്ല. അതിന് അതിന്റേതായ സ്ഥാനം ഉണ്ട്. അത് അറിഞ്ഞ് വേണം നമ്മള്‍ വീടുകളില്‍ പണം സൂക്ഷിക്കേണ്ടത്.വീട്ടില്‍ പണം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടുമെന്നാണ് വിശ്വാസം. വീട്ടിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ പണം സൂക്ഷിക്കുന്നത് ധനം ഇരട്ടിയാക്കാനു കാരണമാകുന്നുവെന്നും വിശ്വാസത്തില്‍ പറയുന്നു.
 
പണം സൂക്ഷിക്കേണ്ടത് എവിടെ

പണം നീസാരമായി സൂക്ഷിക്കേണ്ട ഒന്നല്ല.ഒരു വീടിന്റെ തെക്കുപടിഞ്ഞാറ് അതായത് കന്നിമൂലയില്‍, തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളില്‍ പണം സൂക്ഷിക്കാവുന്നത് ഏറ്റവും അത്യുത്തമം. പണം, പ്രധാനരേഖകള്‍ ഇവ സൂക്ഷിക്കുന്ന അലമാര വടക്ക് ദിക്കി (കുബേരയ്ക്ക്)ലേക്ക് തുറക്കുന്നവിധം സ്ഥാപിച്ചാല്‍ സമ്പത്ത് നിലനില്‍ക്കും. എന്നാല്‍, തെക്ക് കിഴക്കേമുറി(അഗ്നികോണ്‍)- മോഷണത്തിനും അനാവശ്യ ചെലവിനും വഴിയൊരുക്കുമ്പോള്‍, വടക്ക് കിഴക്കേമുറി(ഈശാനകോണ്‍)യില്‍ പണം സൂക്ഷിച്ചാല്‍ ദാരിദ്ര്യം, കടബാധ്യതകള്‍ എന്നിവ വരുത്താന്‍ ഇടയാകുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ കന്നിമൂല മുറിയില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ പണപ്പെട്ടി അല്ലെങ്കില്‍ അലമാരയില്‍ സൂക്ഷിക്കുന്ന ധനം വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. 

ചിലര്‍, വിശേഷനമ്പറുള്ള ചില നാണയങ്ങള്‍, കറന്‍സി എന്നിവ ചെലവഴിക്കാതെ പണപ്പെട്ടിയില്‍ സൂക്ഷിക്കുന്നതായും കണ്ടുവരുന്നുണ്ട്. മാത്രമല്ല, ധനം സൂക്ഷിക്കുന്ന പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, ഗുരുവിന്റെയോ, ശുക്രന്റെയോ രത്നങ്ങള്‍, അശ്വാരൂഢയന്ത്രം, ശ്രീയന്ത്രം, ചില തരം മൂലികാവേരുകള്‍ (ധനാകര്‍ഷണാവശ്യ സാദ്ധ്യതയുള്ളവ), ഉത്തമലോഹങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിക്കാന്‍ ഇടവരുത്തുന്നതാണ്. ഇത്തരത്തില്‍ വ്യാപാരികള്‍ പണപ്പെട്ടികളില്‍ ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഈ  കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനാവും.
 


LATEST NEWS