ആരോഗ്യ സംരക്ഷണത്തിന് കരിമ്പിന്‍ ജ്യൂസ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരോഗ്യ സംരക്ഷണത്തിന് കരിമ്പിന്‍ ജ്യൂസ് 

ഇനി മുതല്‍ ദിവസവും ആരോഗ്യ സംരക്ഷണത്തിനായി കരിമ്പിന്‍ ജ്യൂസ് കുടിച്ചാലോ. ഇത് ദിനവും പതിവാക്കിയാലുളള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാസ്റ്റ് ഫുഡിന്റെയും വിഷമടങ്ങിയ ആഹാരസാധനങ്ങളുടെയും അമിയമായ ഉപയോഗം നമ്മുടെ ശരീരത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ്. കരിമ്പിന്‍ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ ഇനി കൂടുതലൊന്നും ആലോചിക്കണ്ട. ഉടന്‍ തന്നെ കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ മതി. ഇത് മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ്്. ഇതിന്റെ ഉപയോഗം മൂലം കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും സഹായകമാകുന്നു. മാത്രമല്ല,ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ദിവസവും ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് കുടിക്കുക. വായ്‌നാറ്റം, മോണരോഗം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ്.

കരിമ്പിന് ശരീരത്തിലെ പല അണുബാധകളും തടയാനുള്ള കഴിവും ഉണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാനും അതോടൊപ്പം, കിഡ്നി സ്റ്റോണ്‍ തടയാനും കരിമ്പും ജ്യൂസ് ഏറെ ഫലവത്താണ്. വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്‍കുന്ന ഒന്നാണ് ഇത്. 
കരിമ്പില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ് ജ്യൂസില്‍ 13 ഗ്രാം ഭക്ഷ്യനാരുകള്‍ ഉണ്ട്. മലബന്ധം പ്രശ്‌നം അകറ്റാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ്. ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
 


LATEST NEWS