ഈ വനിത ഇല്ലായിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിപ്പോയേനെ...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ വനിത ഇല്ലായിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിപ്പോയേനെ...

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയെ നാസിപ്പടയില്‍ നിന്നും രക്ഷിച്ചത് ഒരു വനിതയാണ്. ഒരു പക്ഷേ ഈ വനിത ഇല്ലായിരുന്നെങ്കില്‍ എഫ്.ബി.ഐ എന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രസക്തി പോലും ഇല്ലാതായേനെ.

കവയത്രിയും, രണ്ടു കുട്ടികളുടെ അമ്മയുമായിരുന്ന എലിസബത്ത് ഫ്രെഡ്മാന്‍ എന്ന ഈ വനിതയാണ് ലോകത്തെ വിറപ്പിച്ച നാസിപ്പടയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതും, അവ പിന്നീട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിരുന്നതും. രഹസ്യകോഡുകള്‍ ചെയ്യാനുള്ള കഴിവാണ് യു.എസ് ട്രഷറി ഡിപാര്‍ട്‌മെന്റിലെ ഒരു സാധാരണ ജീവനക്കാരിയായിരുന്ന ഇവരെ പ്രതിരോധ രഹസ്യങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്.

ഇന്ന് കമ്പൂട്ടറുകള്‍ ചെയ്യുന്ന ഈ ഡീ കോഡിംഗ് വെറും പെന്‍സിലും, അല്‍ഗോരിതവും ഉപയോഗിച്ചാണ് അന്ന് എലിസബത്ത് ചെയ്തിരുന്നത്.

പ്രതിവര്‍ഷം 2000 സന്ദേശങ്ങള്‍ വരെ ഇങ്ങനെ ഡീകോഡ് ചെയ്യുകയുണ്ടായി. 20 വയസ്സു മാത്രമായിരുന്നു എലിസബത്തിന്റെ പ്രായം അന്ന്. എനിഗ്മ കോഡുകളുപയോഗിച്ചാണ് നാസി ചാരന്മാരുടെ രഹസ്യങ്ങള്‍ മുഴുവന്‍ എലിസബത്ത് ചോര്‍ത്തിയത്. ഇത് പിന്നീട് യുദ്ധത്തിലും അമേരിക്കയ്ക്ക് മേല്‍ക്കോയ്മ നല്‍കാനായി. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ പോയതാകട്ടെ അന്നത്തെ ആദ്യ എഫ്.ബി.ഐ മേധാവി എഡ്ജര്‍ ഹൂവറിനും.

ഈ രഹസ്യങ്ങള്‍ പുറത്തായാല്‍ ഒരു പക്ഷേ എലിസബത്ത് പ്രോസിക്യൂട്ട് ചെയ്യപ്പെട്ടേനെ. അതുകൊണ്ടാണ് ഇന്നും അവര്‍ ചരിത്രത്തില്‍ ഇടം നേടാത്ത വനിതയായി തുടരുന്നതും.