No Shave November…ഷേവ് ചെയ്യണ്ടേ...????

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

No Shave November…ഷേവ് ചെയ്യണ്ടേ...????

നവംബര്‍ മാസം പിറന്നാല്‍ യുവാക്കളുടെ മനസ്സില്‍ ആദ്യം എത്തുക 'നോ ഷേവ് നവംബറിനെ' കുറിച്ചായിരിക്കും.

പക്ഷേ എന്താണ് നോ ഷേവ് നവംബര്‍.ഈ മാസം താടിവടിക്കേണ്ട അതുമാത്രമാണോ നോ ഷേവ് നവംബര്‍,നോ ഷേവ് നവംബര്‍ എന്നത് ഒരു ക്യാംപെയ്നാണ്. കാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്നതാണ് ഈ ക്യാംപെയ്‌നിങ്ങിന്റെ ഉദ്ദേശ്യം.ആദ്യ കാലത്ത് വെറും 50 അംഗങ്ങള്‍ മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്. 2009 നവംബര്‍ ഒന്നുമുതലായിരുന്നു നോ ഷേവ് നവംബര്‍ ആരംഭിച്ചത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടക്കുന്നത്. ഗുളികകളുടെയും, കീമോ തറാപ്പിയുടെയും ഫലമായി മിക്ക ക്യാന്‍സര്‍ രോഗികളുടെയും മുടി കൊഴിയാറുണ്ട്. നാം തലമുടിയും താടിയും വെട്ടി മിനുക്കുവാന്‍ ഉപയോഗിക്കുന്ന പണം 'നോ ഷേവ് നവംബര്‍' എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വക്കുവാനാണ് നോ ഷേവ് നവംബര്‍ ആചരിക്കുന്നത്.www.no-shave.org എന്ന വെബ്സൈറ്റില്‍ സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ക്യാംപെയ്ന്റെ ഭാഗമാകാനുള്ള ആദ്യപടി. പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം. നവംബര്‍ 30ന് ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സറ്റൈലിലേക്ക് മാറാം