“വെളുത്ത” കാറ്റാടി യന്ത്രങ്ങള്‍...???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“വെളുത്ത” കാറ്റാടി യന്ത്രങ്ങള്‍...???

കാഴ്ച്ചയിലുള്ള ഭംഗി തന്നെയാണ് കാറ്റാടികള്‍ക്ക് വെളുത്ത പെയിന്റടിക്കുന്നതിനുള്ള പ്രധാന കാരണം. മറ്റേതൊരു നിറത്തേക്കാളും കാഴ്ച്ചയ്ക്കു സുഖകരമായ നിറം വെളുപ്പാണെന്നാണ് കണ്ടെത്തല്‍. .

കൂടാതെ മുഴുവന്‍ സമയവും സൂര്യപ്രകാശമേല്‍ക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ പെട്ടെന്നു ചൂടാകാതിരിക്കാനും വെളുത്ത നിറമാണ് മെച്ചം.എന്നാല്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഈ നിറത്തിന് വ്യത്യാസമുണ്ട്. ജര്‍മനിയിലെ ഒരു കമ്പനി തങ്ങളുടെ കാറ്റാടിയന്ത്രങ്ങള്‍ക്ക് ചാരനിറമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ കാറ്റാടിയുടെ ചുവടുഭാഗത്തിന് ഭൂമിയിലെ പച്ചപ്പുമായി യോജിക്കുന്ന തരത്തില്‍ പച്ചനിറവും. കാറ്റാടിയന്ത്രങ്ങളെ പരമാവധി കാഴ്ച്ചയില്‍ നിന്നുമറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ കാറ്റാടിയന്ത്രങ്ങള്‍ക്ക് പര്‍പ്പിള്‍ നിറം നല്‍കണമെന്നുള്ള ഒരു വാദവും നിലവിലുണ്ട്. 2010ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് കാറ്റാടിയന്ത്രങ്ങള്‍ ചുറ്റുമുള്ള പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്നുണ്ടെന്നാണ്. വെളുത്ത നിറത്തിലേയ്ക്ക് കീടങ്ങളും പ്രാണികളും ആകര്‍ഷിക്കപ്പെടുന്നതാണ് കാരണം. അതിനാല്‍ കാറ്റാടിയന്ത്രങ്ങള്‍ക്ക് കീടങ്ങളെ അകറ്റി നിര്‍ത്തുന്ന പര്‍പ്പിള്‍ നിറം നല്‍കണമെന്ന വാദം ഒരുകൂട്ടം വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നു.