ബെയ്ക്കല്‍ മരിക്കുന്നു.!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബെയ്ക്കല്‍ മരിക്കുന്നു.!!!

റഷ്യയിലെ സൈബീരിയയിലുള്ള ബെയ്കല്‍ തടാകം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. ബെയ്കലിന്റെ അന്ത്യത്തിലേക്കു നയിക്കുന്നത് ആഗോളതാപനമാണ്.ഭൂമിയില്‍ മഞ്ഞുപാളികള്‍ക്കു പുറത്തുള്ള ആകെയുള്ള ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ഉള്‍ക്കൊള്ളുന്നത് ബെയ്കല്‍ തടാകത്തിലാണ്

അപൂര്‍വ്വങ്ങളായ വിവിധയിനം മത്സ്യങ്ങളുടെയും ശുദ്ധജല സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയായിരുന്നു ബെയ്കല്‍ തടാകം. ആഗോളതാപനം രണ്ടു തരത്തിലാണ് ബെയ്കലിനെ ബാധിച്ചത്.നദികളില്‍ നിന്നുള്ള ജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ തടാകത്തിലെ ജലം വലിയ അളവില്‍ കുറഞ്ഞു. ഇതോടൊപ്പം തടാകത്തിലെ താപനില വര്‍ധിച്ചത് ജന്തു സസ്യജാലങ്ങളുടെ കൂട്ടമരണത്തിനു കാരണമായി.കഴിഞ്ഞദിവസെ 140 ഓളം സീലുകള്‍ക്കാണ് കൂട്ടമരണം സംഭവിച്ചത്.സമീപ നഗരങ്ങളില്‍ നിന്നുള്ള മലിന ജലമെല്ലാം ഒഴുകിയെത്തുന്നത് ഈ തടാകത്തിലാണ്. ഇതും ബെയ്ക്കലിനെ നശിപ്പിക്കാന്‍ കാരണമാകുന്നു.


LATEST NEWS