ബാര്‍ബിക്യൂ ചിക്കന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാര്‍ബിക്യൂ ചിക്കന്‍

ചേരുവകൾ:  

ചിക്കന്‍ വലുതായി കഷണങ്ങളാക്കിയത് -ഒരു കിലോ

സോയസോസ് -ഒരു കപ്പ്

നാരങ്ങനീര് -അര കപ്പ്

കശ്മീരി മുളകുപൊടി -രണ്ട് ടേബ്ൾ സ്പൂണ്‍

മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത് -നാലോ അഞ്ചോ

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ സോയസോസും നാരങ്ങനീരും മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ഒഴികെയുള്ള സാധനങ്ങളിട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കനിട്ട്  നന്നായി മസാല പിടിപ്പിക്കുക. ഒരു അടപ്പു കൊണ്ട് മൂടി ഫ്രിഡ്ജില്‍ നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ വെക്കുക. ഒരു രാത്രി മുഴുവന്‍ ഇരുന്നാല്‍ ഏറ്റവും നല്ലത്. ബാര്‍ബിക്യൂ ഗ്രില്ലില്‍വെച്ച് ചുട്ടെടുക്കുക. ബാര്‍ബിക്യൂ ഇല്ലെങ്കില്‍ കുറച്ച് എണ്ണയൊഴിച്ച് പരന്ന പാനില്‍വെച്ച്  ഫ്രൈ ചെയ്ത് എടുക്കുക.


Loading...
LATEST NEWS