ബീറ്റ് റൂട്ട് കേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീറ്റ് റൂട്ട് കേക്ക്

ചേരുവകൾ:

കാസ്​റ്റർഷുഗർ–300 ഗ്രാം

ബീറ്റ്റൂട്ട്– 2 മീഡിയം സെസ്​ഡ്

വാനില എസൻസ്​– അര ടീസ്​പൂൺ

വെജിറ്റബ്ൾ ഓയിൽ–250 മില്ലി

മുട്ട–3 എണ്ണം

മൈദ– 2 കപ്പ്

സോഡിയം ബൈ കാർബണേറ്റ്– ഒന്നര ടീസ്​പൂൺ

ഗ്രാമ്പു പൗഡർ– 1 ടീസ്​പൂൺ

തയാറാക്കേണ്ടവിധം:

മൈദയും സോഡിയം ബൈ കാർബണേറ്റും ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക. ഓവൻ 180 ഡിഗ്രി ചൂടാക്കിയിടുക. ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ നന്നായി അടിച്ചതും കാസ്​റ്റർഷുഗർ വാനില എസൻസ്​, വെജിറ്റബ്ൾ ഓയിൽ (ഏതെങ്കിലും), മുട്ട ഇവയെല്ലാം നന്നായി യോജിപ്പിച്ചുവെക്കുക. ശേഷം കറുവപ്പട്ട പൊടി ചേർക്കുക. മേൽപറഞ്ഞ മിശ്രിതം മൈദയുമായി കൂട്ടിയോജിപ്പിക്കുക. ഇതു മയം പുരട്ടിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽവെച്ച് അര മണിക്കൂറോളം ബേക്ക് ചെയ്യുക. കേക്കിന്‍റെ മുകൾഭാഗം നടുവിൽ ഫോർക്ക് കുത്തി പുറത്തെടുത്താൽ അതിൽ കേക്കിന്‍റെ അംശം പറ്റിപ്പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, കേക്ക് തയാറായിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ അലങ്കരിച്ചും മറ്റും തയാറാക്കാവുന്നതാണ്