തന്നെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ ആ നായയെ അയാള്‍ ചെയ്തത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ ആ നായയെ അയാള്‍ ചെയ്തത്

അടുത്തിടെ നവമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയ്ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്നതാണ് ഈ സംഭവം. വിജനമായ ഒരു കടയുടെ മുന്നില്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്ന യുവാവിന്റെ പിന്നില്‍ ഒരു തെരുവുനായ മൂത്രമൊഴിച്ചു പോകുന്ന വീഡിയോ ആയിരുന്നു അത്. മലയാളത്തിലുള്‍പ്പടെ നവമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്കു മറ്റൊരു രസകരമായ അന്ത്യമുണ്ടായി. ഹെയ്ന്‍സ് സാഞ്ചെസ് എന്ന 27കാരനാണ് വീഡിയോയിലൂടെ അപഹാസ്യനായത്. ഇയാള്‍ ആ നായയെ തൊഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 

എന്നാല്‍ ആ തെരുവു നായയെ കണ്ടെത്തി സംരക്ഷിക്കുകയാണ് ഈ യുവാവ് ഇപ്പോള്‍. 

തെരുവില്‍ അലഞ്ഞു നടന്നിരുന്ന ആ നായയെ തന്റെ സംരക്ഷണയില്‍ വളര്‍ത്തുകയാണ് ഹെയ്ന്‍സ് സാഞ്ചെസ്. എന്‍സോ എന്ന പേരും ഈ നായക്കു നല്‍കി. ആദ്യം ദേഷ്യം വന്നതുകൊണ്ടാണ് താന്‍ നായയെ തൊഴിച്ചതെന്നും, പിന്നീട് കുറ്റബോധം വന്നപ്പോള്‍ നായയെ അന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ ഈ ക്ലൈമാക്‌സ് ആദ്യ വീഡിയോ പോലെ അത്ര വൈറലായില്ല എന്നു മാത്രം.