കോളിഫ്‌ലവര്‍ ബജ്ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോളിഫ്‌ലവര്‍ ബജ്ജി

ചേരുവകള്‍

1 കോളി ഫ്‌ലവര്‍ 

ഒന്നര കപ്പ് കടലമാവ് 

കപ്പ് അരിപ്പൊടി 

1 ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ 

ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടി 

  കാല്‍ ടീസ്പൂണ്‍ കായപ്പൊടി 

അര ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ് 

ഒരു നുള്ള് സോഡാപ്പൊടി 

ആവശ്യത്തിന് ഉപ്പ് 

വറുക്കാന്‍ ആവശ്യത്തിന് എണ്ണ.

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കോളിഫ്‌ലവര്‍ ഇതളുകളാക്കി അടര്‍ത്തിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്ത് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കോളിഫ്‌ലവര്‍ 5 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുക്കുക.മറ്റൊരു പാത്രത്തില്‍ ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കി കട്ടിക്ക് കലക്കിയെടുക്കുക. ഇനി ഓരോ കോളിഫ്‌ലവര്‍ ഇതളും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ കോളിഫ്‌ലവര്‍ ബജ്ജി തയ്യാര്‍.


LATEST NEWS