ഭാര്യ ശത്രുവായോ? ചാണക്യനീതി പറയും അത്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാര്യ ശത്രുവായോ? ചാണക്യനീതി പറയും അത്!

ചാണക്യനീതിയെന്ന ശാസ്ത്രം പറയുന്ന തത്വങ്ങള്‍ ഏറെയുണ്ട്. പ്രത്യേകിച്ചു സ്ത്രീ പുരുഷബന്ധം. ഇതില്‍ പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം പെടും. ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ പറയും. ചാണക്യനീതി പ്രകാരം ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ശത്രുക്കളാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്, ഇത്തരം സന്ദര്‍ഭങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ വ്യക്തമായി പറയുന്നു.

  1. പരസ്ത്രീ, പുരുഷബന്ധം പങ്കാളി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കകം അവന്‍ അവള്‍ക്കും മറിച്ചും ശത്രൂവായി മാറുമെന്ന് ചാണക്യന്‍ പറയുന്നു.
  2. തന്റെ സ്വാതന്ത്ര്യങ്ങളും പുരുഷസൗഹൃദവുമെല്ലാം വിലക്കുന്ന പുരുഷന്‍ ഭാര്യയുടെ കണ്ണില്‍ ശത്രുതുല്യനാകുന്നു. തിരിച്ചും ഇതു തന്നെയാണ് ഫലം. ദാമ്പത്യം നരകതുല്യമാകും.
  3. തങ്ങളുടെ ദാമ്പത്യരഹസ്യങ്ങള്‍ മറ്റുള്ളവരോട് വെളിപ്പെടുത്തുന്ന പങ്കാളിയും മറ്റേയാളിന്റെ കണ്ണില്‍ ശത്രൂതുല്യന്‍ തന്നെയാണ്. ഭാര്യാഭര്‍തൃബന്ധത്തിലെ രഹസ്യങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ നില നില്‍ക്കേണ്ട ഒന്നാണ്. പരസ്യമാക്കപ്പെടേണ്ടതല്ല.  
  4. കുടംബബന്ധങ്ങളെയും കുട്ടികളേയും തൃണവല്‍ഗണിച്ച് പണത്തിനു പുറകെയോടുന്ന, ഇതിനായി പങ്കാളിയോടു വഴക്കിടുന്ന സ്ത്രീ ഭര്‍ത്താവിന്റെ കണ്ണില്‍ ശത്രൂവാകും. പല കാര്യങ്ങളും പങ്കാളിയോടു തുറന്നു പറയാന്‍ മടിയ്ക്കും.
  5. സൗന്ദര്യത്തേക്കാള്‍ കുടുംബമഹിമയും സ്വഭാവഗുണവുമുള്ള സ്ത്രിയെ നോക്കി വിവാഹം ചെയ്യാനാണ് ചാണക്യന്‍ ഉപദേശിയ്ക്കുന്നത്.
  6. സ്ത്രീയെ സംബന്ധിച്ച് കുടുംബത്തില്‍ സ്‌നേഹവും പരസ്പരവിശ്വാസവും ഐക്യവും ഊട്ടിയുറപ്പിയ്ക്കാനാണ് അവള്‍ ശ്രമിയ്‌ക്കേണ്ടത്.
  7. ഭാര്യയെ മുറിപ്പെടുത്തുന്ന, തെറ്റായ രീതിയില്‍ അവളോടു പെരുമാറുന്ന പുരുഷന്‍ അവളുടെ ഈര്‍ഷ്യക്കു പാത്രമാകുമെന്നും ഇതുവഴി ദാമ്പത്യം ദുരന്തമാകുമെന്നും ചാണക്യന്‍ പറയുന്നു.


 


Loading...