ചോക്ലേറ്റ് കേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചോക്ലേറ്റ് കേക്ക്

ചേരുവകള്‍

മൈദ - മുക്കാല്‍ കപ്പ് 
.ബേക്കിങ് സോഡ - അരക്കപ്പ് 
 ഉപ്പ് - ഒരു നുള്ള് 
 കൊക്കോ പൗഡര്‍ - 3 ടേബിള്‍ സ്പൂണ്‍ 
 പഞ്ചസാര - അരക്കപ്പ്
വെണ്ണ - 2 സ്പൂണ്‍ 
മുട്ട - 1 എണ്ണം 
പാല് - അരക്കപ്പ് 
നാരങ്ങ നീര്/വിനാഗിരി - അര ടീസ്പൂണ്‍ 
 വാനില എസെന്‍സ് - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം: 
മൈദ, ഉപ്പ്, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ചു വയ്ക്കുക. വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് പതപ്പിക്കുക. ഇതിലേക്ക് മുട്ട ചേര്‍ക്കുക. പാലും കൊക്കോ പൗഡറും ഇതിലേക്ക് ചേര്‍ക്കുക.വാനില എസെന്‍സും നാരങ്ങ /വിനാഗിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മൈദക്കൂട്ട് രണ്ടുതവണയായി ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കുക. കേക്ക്പാന്‍ വെണ്ണപുരട്ടി കേക്കിന്റെ കൂട്ട് ഒഴിക്കുക. പാന്‍ ചെറുതായി തട്ടി എയര്‍ കളയുക.പ്രഷര്‍കുക്കറിന്റെ വാഷറും വിസിലും എടുത്തുമാറ്റി ഉള്ളില്‍ കുറച്ചു മണലോ ഉപ്പോ ഇടുക. ഇരുമ്പിന്റെയോ സ്റ്റീലിന്റെയോ ഒരു വളയം അതില്‍ വച്ച് അതിനുമുകളില്‍ കേക്ക്ടിന്‍ വച്ച് കുക്കര്‍ അടച്ചു വച്ച് 45 മിനിറ്റ് മുതല്‍ 50 മിനിറ്റ് വരെ വേവിക്കുക.

ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കി അതില്‍ ഒട്ടിപിടിക്കുന്നില്ലെങ്കില്‍ കേക്ക് ടിന്‍ പുറത്തെടുക്കാം..


LATEST NEWS