ഞണ്ട് കട് ലറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഞണ്ട് കട് ലറ്റ്

ചേരുവകൾ:

ഞണ്ട് -രണ്ട് എണ്ണം (ഇടത്തരം)

കപ്പ -200 ഗ്രാം വേവിച്ച് ഉടച്ചത്

സവോള കൊത്തിയരിഞ്ഞത് -ഒന്നര കപ്പ്

ഇഞ്ചി -ഒരിഞ്ചു നീളം ചെറുതായി അരിഞ്ഞത്

പച്ചമുളക് -10 എണ്ണം

കറിവേപ്പില -രണ്ട് കതിര്‍

മല്ലിയില -അരിഞ്ഞത് ഒരു കപ്പ്

മുളകുപൊടി -ഒരു ടീസ്പൂണ്‍

കുരുമുളക്പൊടി -ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി -അര ടീ സ്പൂണ്‍

പട്ട, ഏലം (നാല്) -പൊടിച്ചത്

ഉപ്പ് -പാകത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

അല്‍പം വറുത്ത റവ

മുട്ടയുടെ വെള്ള രണ്ടെണ്ണം

തയാറാക്കുന്ന വിധം:

ഞണ്ട് വേവിച്ച് മാംസം മാത്രമെടുക്കുക. ചട്ടി അടുപ്പില്‍വെച്ച് വെളിച്ചെണ്ണ ഒഴിച്ച് മൂന്ന്, നാല്, അഞ്ച്, ആറ് ചേരുവകള്‍ യഥാക്രമം വഴറ്റുക. ശേഷം എട്ട്, ഒമ്പ്, 10, 11, 12, 13 ചേരുവകള്‍ ചേര്‍ത്ത് പച്ചമണം മാറുംവരെ ഇളക്കുക. ഞണ്ടും കപ്പയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി യോജിപ്പിക്കുക. മല്ലിയില ചേര്‍ത്ത് കുഴച്ച് ഉരുളകളായി ഉരുട്ടി ചെറുതായി പരത്തി റവയും മുട്ടവെള്ളയും ഒരു നുള്ള് ഉപ്പും ചേര്‍ത്തടിച്ച കൂട്ടില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.


LATEST NEWS