തൈരു വട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൈരു വട

ചേരുവകൾ:

ഉഴുന്ന് -500 ഗ്രാം

പച്ചമുളക് -10 എണ്ണം, ചെറുതായരിഞ്ഞത്

ഇഞ്ചി -ഒരു കഷണം

കറിവേപ്പില -ഒരു തണ്ട്

ഉപ്പ് -പാകത്തിന്

എണ്ണ -വറുക്കാന്‍

തയാറാക്കേണ്ടവിധം:
ഉഴുന്ന് കുതിര്‍ത്ത് വെള്ളം തോരാന്‍വെക്കുക. ഇത്  തരുതരുപ്പായരച്ച് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കുക. മാവില്‍ കുറേശ്ശയെടുത്ത് മധ്യത്തായൊരു കുഴിയുണ്ടാക്കി ചൂടെണ്ണയില്‍ ഇട്ട് വറുത്തുകോരുക. തൈരില്‍ മുളകുപൊടിയിട്ടിളക്കി അതിലേക്ക് വടകള്‍ ഇട്ട് കുതിര്‍ത്ത് വിളമ്പുക.


LATEST NEWS