താറാവ് റോസ്റ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താറാവ് റോസ്റ്റ്

ചേരുവകൾ:

താറാവിറച്ചി –ഒരു താറാവിൻേറത്  (നാലോ എട്ടോ ആയി കഷണിച്ചത്)

സവാള –അരക്കിലോ (വലുതായി അരിഞ്ഞത്)

പച്ചമുളക് – ആറെണ്ണം

ഇഞ്ചി –ചെറിയ കഷണം

വെളുത്തുള്ളി –എട്ടു ചുള (രണ്ടും കൂടി അരച്ചെടുക്കുക)

മസാല –രണ്ട് ടേബ്ൾ സ്പൂൺ

മല്ലിപ്പൊടി –രണ്ട് ടേബ്ൾ സ്പൂൺ

മുളകുപൊടി–ഒരു ടേബ്ൾ സ്പൂൺ

മഞ്ഞൾപൊടി –അര ടേബ്ൾ സ്പൂൺ

എണ്ണ – 200 മില്ലി

ഉരുളക്കിഴങ്ങ് –ഒരെണ്ണം (ആറായി മുറിച്ചത്)

ഉപ്പ് –പാകത്തിന്


തയാറാക്കേണ്ടവിധം:

കടുക്  പൊട്ടിച്ച ശേഷം സവാളയിട്ട് നന്നായി വഴറ്റിയ ശേഷം ഇറച്ചിയിടുക. അതിനു ശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കുക. തുടർന്ന് ഇറച്ചി മൂടി നിൽക്കാൻ പരുവത്തിൽ വെള്ളമൊഴിച്ച് ഉരുളക്കിഴങ്ങ് കഷണങ്ങളുമിട്ട് തിളപ്പിക്കുക. ഇറച്ചി വെന്തു തുടങ്ങുമ്പോൾ മല്ലി, മുളക്, മസാല എന്നീ പൊടികൾ ചേർത്തുണ്ടാക്കിയ അരപ്പു ചേർക്കുക. ചാറ് കുറുകി കഴിയുമ്പോൾ ഇറക്കിവെക്കണം.