ഗർഭിണികൾക്ക്  കിവിപ്പഴം കഴിക്കുന്നത് നല്ലത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗർഭിണികൾക്ക്  കിവിപ്പഴം കഴിക്കുന്നത് നല്ലത്

ഗർഭകാലത്ത് പഴങ്ങളും പച്ചക്കറികളും ധാരാളമായി  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  എന്നാൽ കിവിപ്പഴത്തെക്കുറിച്ച് ഗർഭിണികളോട് അൽപ്പം പറയേണ്ടതുണ്ട്. ലോകത്ത് ലഭ്യമായ ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിലൊന്നാണ് കിവി. ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു.  ഒരു കോഴിമുട്ടയുടെ വലിപ്പമുള്ള സ്വാദിഷ്ഠമായ പുളിരസമുള്ള ഈ പഴത്തിൽ ഗർഭിണികൾക്കാവശ്യമായ നിരവധി പോഷകഘടകങ്ങളാണുള്ളത്.

വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവയാണ് കിവിയിൽ അടങ്ങിയിരിക്കുന്നത്. മനുഷ്യശരീരത്തിനു വിറ്റമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. അതിനാൽ കഴിക്കുന്ന ആഹാരത്തിലൂടെ വേണം ഇതു ശരീരത്തിലെത്തേണ്ടത്.

ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി ഇതുവഴി ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴത്തിന് സാധിക്കും.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ഗർഭിണികൾ കഴിക്കുന്നത് നല്ലതാണ്. കിവിയില്‍ പൊട്ടാസ്യം ധാരളം ഉണ്ട് അതിനാൽ രക്തസമ്മർദം നിയന്ത്രിക്കുന്നു.

രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിയുമെന്ന് പഠനം പറയുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ കിവിയ്ക്ക് സാധിക്കും. അലർജിയോ ദഹന സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയശേഷം കഴിക്കുക.


LATEST NEWS