2017 ഭാഗ്യവർഷമാക്കാൻ പുതുവർഷത്തിൽ ഇതൊക്കെ ചെയ്യൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

2017 ഭാഗ്യവർഷമാക്കാൻ പുതുവർഷത്തിൽ ഇതൊക്കെ ചെയ്യൂ

പുതുവര്‍ഷം എത്തുന്നതോടെ പലതരം പ്രതിജ്ഞകള്‍ എടുക്കുന്നവരാണ് നമ്മള്‍. ഇതില്‍ പലതും നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കും . ശരീര ഭാരം, ബന്ധങ്ങള്‍, വീട് വൃത്തിയാക്കല്‍, ജോലി, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങള്‍ തുടങ്ങി പലതുമായി ബന്ധപ്പെട്ട് നമ്മള്‍ പ്രതിജ്ഞ എടുക്കാറുണ്ട്.

എന്നാല്‍ ഇത്തവണ പുതുവര്‍ഷത്തില്‍ പ്രതിജ്ഞകള്‍ക്ക് പകരം പരിഷ്‌കരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഈ പുതുവര്‍ഷത്തില്‍ നടക്കാത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ചെയ്യാന്‍ ശ്രമം നടത്താം.

സപ്തലോഹ മണി മുഴക്കുക

വീട്ടിലെ അല്ലെങ്കില്‍ ഓഫീസിലെ ഒരു മുറിയുടെ മധ്യത്തില്‍ നില്‍ക്കുക. ചിന്തകള്‍ ഒന്നും ഇല്ലാതെ മനസ്സ് ശൂന്യമാക്കുക. നിങ്ങള്‍ ശബ്ദത്തില്‍ പൂര്‍ണമായി ലയിച്ചു കഴിഞ്ഞു എന്ന് തോന്നുന്നത് വരെ ഒരു സ്പ്തലോഹ മണി മുഴക്കികൊണ്ടിരിക്കുക. അതിന് ശേഷം വീട് മുഴുവന്‍ ചന്ദനത്തിരി കത്തിച്ച് ഉഴിയുക.

  

തടിയുടെ വര്‍ണ്ണങ്ങള്‍ ധരിക്കുക

പുതുവര്‍ഷത്തില്‍ തടിയുടെ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഫെങ് ഷൂയി വിശ്വാസ പ്രകാരം തടി കുതിരയ്ക്ക് ഏറ പ്രാധാന്യം ഉണ്ട്. കുതിരശക്തി പ്രകൃതിയിലെ ഊര്‍ജത്തിന്റെ പ്രതീകമാണ്. ഇതിന്റെ ഗുണം ലഭിക്കുന്നതിനായി തടിയുടെ വര്‍ണ്ണങ്ങളായ പച്ച, തവിട്ട് എന്നിവയുടെ വകഭേദങ്ങള്‍ ധരിക്കാനായി തിരഞ്ഞെടുക്കാം.

  ജലത്തിന്റെ നിറഭേദങ്ങള്‍ ധരിക്കുക

തടിയ്ക്ക് പുറമെ ജലം, ഭൂമി എന്നിവയുടെ നിറഭേദങ്ങളും ധരിക്കാനായി തിരഞ്ഞെടുക്കാം. ഇവ രണ്ടും തടിയുടെ വളര്‍ച്ചയെ പിന്താങ്ങുന്നവയാണ്. നീല, കറുപ്പ് പോലെ ജലത്തിന്റെയും ഭൂമിയുടെയും വിവിധ വര്‍ണ്ണങ്ങള്‍ പുതുവര്‍ഷത്തില്‍ ഗുണകരമായിരിക്കും.

  കത്രികയും കത്തിയും ബ്ലേഡും അകറ്റുക

കത്രിക, കത്തി, ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ നേരെ കാണാന്‍ പറ്റാത്ത വിധം മാറ്റി വയ്ക്കുക. ഈ വസ്തുക്കള്‍ ഒരാളുടെ ഭാഗ്യത്തെ പെട്ടെന്ന് പല കഷ്ണങ്ങള്‍ ആക്കി കളയും. വളരെ അശുഭവമാണ് ഇവയെന്നാണ് വിശ്വാസം.

  

കടങ്ങളും ബില്ലുകളും തീര്‍ക്കുക

എല്ലാ കടങ്ങളും തീര്‍ക്കുന്നതും ബില്ലുകള്‍ അടയ്ക്കുന്നതും ശുഭകരവും ഗുണകരവുമാണന്നാണ് കരുതുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴിഞ്ഞ കാലത്തെ പ്രശ്‌നങ്ങളും ബാധ്യതകളും നിങ്ങള്‍ ഇല്ലാതാക്കിയതായാണ് കരുതുക. കടങ്ങളും , ബില്ലുകളും പൂര്‍ണമായി അടച്ച് തീര്‍ത്തിട്ടില്ലെങ്കില്‍ ഓരോന്നായി ചെയ്ത് തീര്‍ക്കുക, ശുഭകരമായ പ്രവര്‍ത്തിയുടെ ലക്ഷണമാണത്.

  

ചുവന്ന വാലറ്റ്

പുതിയ വാലറ്റ് പുതിയ ധനം സ്വീകരിക്കാന്‍ തയ്യാറാണ് എന്നതിന്റെ പ്രതീകമാണ് അതുപോലെ ചുവപ്പിന്റെ നിറഭേദങ്ങള്‍ ഐശ്വര്യത്തിന്റെയും. പുതുവര്‍ഷത്തില്‍ പുതിയ ചുവന്ന വാലറ്റ് വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും ഒരു പോലെ ആകര്‍ഷിക്കാന്‍ സഹായിക്കും. വാലറ്റില്‍ കുറച്ച് നോട്ടുകള്‍ ഒളിപ്പിച്ച് വയ്ക്കാന്‍ മറക്കരുത്. ഇത് കൂടുതല്‍ പണം നേടാന്‍ സഹായിക്കും.

  

ചുവന്ന ഷൂ

പുതുവര്‍ഷത്തില്‍ ഒരു ജോടി ചുവന്ന ഷൂ വാങ്ങാന്‍ മറക്കരുത്. വരും വര്‍ഷത്തില്‍ മുന്നോട്ട് ചുവട് വയ്ക്കാനും തടസ്സങ്ങളെ ചവിട്ടി അകറ്റാനും നിങ്ങള്‍ തയ്യാറാണ് എന്നതിന്റെ പ്രതീകമാണിത്. ഏത് പൊക്കത്തിലുള്ളതും തിരഞ്ഞെടുക്കാം.

  

സ്വര്‍ണാഭരണം വാങ്ങുക

സ്വര്‍ണ്ണം സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. അതിനാല്‍ സമ്പത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ സ്വര്‍ണാഭരണം വാങ്ങുക. പഴയത് പുതുക്കി വാങ്ങുന്നതിലും നല്ലത് പുതിയതായി പണിതീര്‍ത്തത് തിരഞ്ഞെടുക്കുന്നതാണ്. കാരണം പുതുമയുടെ തിളക്കവും ഊര്‍ജവുമാണ് നിങ്ങള്‍ക്ക് ആവശ്യം. പഴയ ആഭരണങ്ങളില്‍ മുമ്പുപയോഗിച്ചിരുന്നവരുടെ ഊര്‍ജം ചിലപ്പോള്‍ കാണപ്പെടും . മറ്റുള്ളവരുടെ പ്രതികൂല ഊര്‍ജം നിങ്ങളിലേക്കെത്താനുള്ള സാധ്യത ഒഴിവാക്കുന്നതാണ് നല്ലത്.


LATEST NEWS