ഗര്‍ഭകാലത്ത് മുടി മുറിയ്ക്കരുത് എന്നുണ്ടോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗര്‍ഭകാലത്ത് മുടി മുറിയ്ക്കരുത് എന്നുണ്ടോ?

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും ഒരു കുന്നോളം ഉപദേശം കിട്ടും. അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞ്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൂടിച്ചേര്‍ന്നായിരിക്കും പലപ്പോഴും ഗര്‍ഭിണികളുടെ ഗര്‍ഭകാലം. ഗര്‍ഭകാലത്ത് നഖം വെട്ടരുത്, മുടി മുറിയ്ക്കരുത് തുടങ്ങി നിരവധി ഉപദേശങ്ങള്‍ എന്നും ഇവര്‍ക്കു ചുറ്റും ഉണ്ടാവും.

എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ അങ്ങനെ ചെയ്യരുത് എന്ന് പറയുന്നതിന് ശാസ്ത്രീയ വിശദീകരണവും ഉണ്ടാവും. ഇതെന്താണെന്നത് പലര്‍ക്കും അറിയില്ല. എന്തുകൊണ്ട് ഗര്‍ഭകാലത്ത് മുടി മുറിയ്ക്കരുത് എന്ന് പറയുന്നതെന്ന് നോക്കാം.

തെറ്റിദ്ധാരണ

ഇതിനു പിന്നിലുള്ള തെറ്റിദ്ധാരണയാണ് ഏറ്റവും രസകരം. കാരണം മുടി എന്ന് പറയുന്നത് എപ്പോഴും വളര്‍ന്ന് കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മുടി മുറിയ്ക്കുമ്പോള്‍ അതിലൂടെ നമ്മുടെ പ്രാണരക്ഷാര്‍ത്ഥമായ എനര്‍ജിയും ഇല്ലാതാവും എന്നാണ് പറയുന്നത്. അത് കൊണ്ടാണ് കാരണവന്‍മാര്‍ മുടി മുറിയ്ക്കരുത് എന്ന് പറയുന്നത്.

 യാഥാര്‍ത്ഥ്യം

എന്നാല്‍ ഏത് വിശ്വാസങ്ങള്‍ക്ക് പുറകിലും അല്‍പം യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിയ്ക്കുന്നുണ്ടാവും. മുടി മുറിയ്ക്കരുത് എന്ന് പറയുന്നതിന് ശാസ്ത്രിയമായ പല കാരണങ്ങളും ഉണ്ടാവും.

  

  • ഗര്‍ഭ കാലത്ത് നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും. ഇത് പലപ്പോഴും നമ്മുടെ മുടിയുടെ ഇഴഗുണം തന്നെ ഇല്ലാതാക്കും.
  • സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാകട്ടെ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വളരെ ആശങ്കാകുലരാകും. മുടിയുടെ മൃദുലത പോയി അതിനെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു.
  • ഗര്‍ഭകാലത്ത് മുടി മുറിയ്ക്കുന്നത് കൊണ്ട് ആരോഗ്യപരമായി അമ്മയ്‌ക്കോ കുഞ്ഞിനോ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. എന്നാല്‍ മുടി മുറിയ്ക്കരുത് എന്ന് പറയുന്നതിനു പിന്നില്‍ മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്.
  • ഗര്‍ഭകാലത്തായാലും മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവര്‍ മുടി സംരക്ഷിക്കുന്നതിനായി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ധാരാളം ഉപയോഗിക്കുന്നു. ഇത് പലപ്പോഴും അമ്മയ്ക്കും കുഞ്ഞിനും വളരെ ദോഷകരമായാണ് ബാധിയ്ക്കുക എന്നതാണ് സത്യം.

  

പാര്‍ശ്വഫലങ്ങള്‍ നിരവധി

ഗര്‍ഭിണികള്‍ മുടി മുറിയ്ക്കുമ്പോളും പല വിധത്തിലുള്ള കെമിക്കലുകള്‍ അവര്‍ ബ്യൂട്ടി പാര്‍ലറിലുള്ളവര്‍ ഉപയോഗിക്കുന്നു. ഇത് അമ്മയ്ക്കും കുഞ്ഞിനും ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.


LATEST NEWS