ഹണി ജോയ്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹണി ജോയ്സ്

ചേരുവകൾ:

ബട്ടർ –90 ഗ്രാം

പഞ്ചസാര –1/3 കപ്പോ അതിൽ കുറവോ

തേൻ – 2 ടേബ്ൾ സ്​പൂൺ

കോൺഫ്ലക്സ്​ – 5 കപ്പ്

തയാറാക്കേണ്ടവിധം:

ഓവൻ 180 ഡിഗ്രി ചൂടാക്കിവെക്കുക. ശേഷം കോൺഫ്ലക്സ്​ ഒരു പാത്രത്തിൽ എടുത്തുവെക്കുക. ചെറിയ ചൂടിൽ ബട്ടർ, പഞ്ചസാര, തേൻ ഇവ നന്നായി യോജിപ്പിച്ച് തിളക്കും മുമ്പ് ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടോടു കൂടി കോൺഫ്ലക്സിലേക്ക് ഒഴിച്ച് നന്നായി മിക്സ്​ ചെയ്യുക. ഉടൻ തന്നെ കപ്പ്കേക്ക് പാത്രങ്ങളിലേക്ക് പകർന്ന് ഓവൻ 160 ഡിഗ്രിയാക്കി പത്തു മിനിറ്റു വരെ ബേക്ക്ചെയ്യുക. മുകൾവശം ക്രിസ്​പി ആകുംവരെ ഓവനിൽ തന്നെ വെക്കുക. തണുത്തു എന്ന് ഉറപ്പു വരുത്തിയ ശേഷം കഴിക്കാവുന്നതാണ്.


LATEST NEWS