ചെരുപ്പ് ശാസ്ത്രം എന്താണെന്ന് അറിയുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെരുപ്പ് ശാസ്ത്രം എന്താണെന്ന് അറിയുമോ?

ചെരിപ്പും ഷൂസുമെല്ലാം നമ്മുടെ നിത്യോപയോഗത്തില്‍ വരുന്ന വസ്തുക്കളാണ്. ദിവസവും നാം ഉപയോഗിയ്ക്കുന്നവ. വാസ്തുവിന്റെ കാര്യമെടുത്താന്‍ ചെരിപ്പിനുമുണ്ട്, വാസ്തു ശാസ്ത്രം. ഇതു വേണ്ട രീതിയിലും വേണ്ടാത്ത രീതിയിലും ഉപയോഗിയ്ക്കാം. വേണ്ടാത്ത രീതിയിലാണ് ഉപയോഗമെങ്കില്‍ സാമ്പത്തികത്തേയും ജോലിയേയുമെല്ലാം പുറകോട്ടു വലിയ്ക്കാന്‍ ഇതു മതി. നമ്മുടെ ജീവിതത്തില്‍ ചെരിപ്പും ഷൂസുമെല്ലാം തടസമാകാതിരിയ്ക്കാന്‍ ഇവ സംബന്ധിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ.

 1. വീണു കിട്ടിയതോ മോഷ്ടിച്ചതോ സമ്മാനം ലഭിച്ചതോ ആയ ഷൂസോ ചെരിപ്പോ ഉപയോഗിയ്ക്കരുത്. ഇത് മുന്നോട്ടുള്ള വളര്‍ച്ച, ഇത് ജോലിയിലായാലും പണത്തിന്റെ കാര്യത്തിലായാലും, തടസമുണ്ടാക്കും.
 2. ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ കീറിയതോ കേടായതോ ആയ ചെരിപ്പു ധരിയ്ക്കരുത്. ഇത് ദുര്‍ഭാഗ്യത്തിനു കാരണമാകും. ഭാഗ്യം ഭാഗ്യക്കേടാക്കി മാറ്റും. ഇതുപോലെ മോഷ്ടിച്ച ചെരിപ്പിട്ടും പോകരുത്. വേണമെങ്കില്‍ കടം വാങ്ങി ഇടാം.
 3. ജോലിസ്ഥലത്ത് ബ്രൗണ്‍ നിറത്തിലെ ഷൂസ് ധരിയ്ക്കരുതെന്നു ശാസ്ത്രം ഉപദേശിയ്ക്കുന്നു. ഇത് ജോലിയില്‍ തടസങ്ങള്‍ വരുന്നതിനു കാരണമാകും.
 4. ബാങ്കിംഗ്, വിദ്യാഭ്യാസ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കോഫി, ഡാര്‍ക് ബ്രൗണ്‍ ഷൂസുകളോ ചെരിപ്പുകളോ ധരിയ്ക്കരുത്. ഇത് വരുമാനനഷ്ടവും ജോലിയില്‍ പ്രശ്‌നങ്ങളുമുണ്ടാക്കും.
 5. മെഡിക്കല്‍ രംഗത്തും ഇരുമ്പുമായി ബന്ധപ്പെട്ട മേഖലകളിലും ജോലിയെങ്കില്‍ വെളുത്ത നിറത്തിലെ ചെരിപ്പുകള്‍ ധരിയ്ക്കരുത്. ഇത് ദുര്‍ഭാഗ്യം വരുത്തും, ധനനഷ്ടവും.
 6. ജലമേഖലയിലും ആയുര്‍വേദ രംഗത്തും ജോലി ചെയ്യുന്നവര്‍ നീല നിറത്തിലെ ചെരുപ്പും ഷൂസും ഒഴിവാക്കുക. തുണി കൊണ്ടുണ്ടാക്കിയ തരം ചെരിപ്പുകളും ഒഴിവാക്കുന്നതാണ് നല്ലത്.
 7. ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് ചെരിപ്പും ഷൂസുമെല്ലാം അഴിച്ചിടുക. ഇല്ലാത്തപക്ഷം നെഗറ്റീവ് ഊര്‍ജമുണ്ടാകും.
 8. ഷൂവും ഷൂറാക്കുമെല്ലാം വീട്ടില്‍ വടക്കു കിഴക്കു ഭാഗത്തായി വയ്ക്കരുത്. ഇത് വീട്ടിലേയ്ക്കു കടക്കുന്ന പൊസറ്റീവ് ഊര്‍ജം തടയും.
 9. വീട്ടിനുള്ളില്‍ തൂങ്ങിക്കിടക്കുന്ന രീതിയില്‍ ഷൂ സൂക്ഷിയ്ക്കരുതെന്നും വാസ്തുശാസ്ത്രം പറയുന്നു. ഇത് മരണമോ ആരോഗ്യപ്രശ്‌നങ്ങളോ വരുത്തും.
 10. ഒരു ഷൂസോ ചെരിപ്പോ മറ്റൊരു ഷൂസിനോ ചെരിപ്പിനോ മുകളിലായി വയ്ക്കരുത്. ഇത് ദുര്‍ഭാഗ്യത്തെ ക്ഷണിയ്ക്കുന്നതാണ്.
 11. പുതുതാണെങ്കില്‍ പോലും ചെരിപ്പോ ഷൂസോ കിടക്കയില്‍ വയ്ക്കരുതെന്നും വാസ്തു ശാസ്ത്രം പറയുന്നു. ഇതുപോലെ കട്ടിലിനടിയിലോ കിടയ്ക്കക്കടിയിലോ ചെരിപ്പും ഷൂസുമൊന്നും ഊരിയിടുകയുമരുത്.
 12. മരിച്ചയാളുടെ ഷൂസും ചെരിപ്പുമെല്ലാം ദാനം നല്‍കുകയോ അല്ലെങ്കില്‍ കുഴിച്ചിടുകയോ ചെയ്യുക. ഇതു വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ദുര്‍ഭാഗ്യം വരുത്തും.


 


Loading...
LATEST NEWS