ലാപ്സി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലാപ്സി

ചേരുവകൾ:

ഗോതമ്പ് നുറുക്ക് –ഒരു കപ്പ്

പഞ്ചസാര, നെയ്യ് –മുക്കാൽ കപ്പ് വീതം

ചൂടുവെള്ളം –2 കപ്പ്

ബദാം –2 ടേബ്ൾസ്പൂൺ

ഏലക്കാപ്പൊടി –ഒരു ടീസ്പൂൺ

കിസ്മിസ് –16–18 എണ്ണം

തയാറാക്കേണ്ടവിധം: 

അരക്കപ്പ് വെള്ളത്തിൽ കിസ്മിസിട്ട് കുതിരാൻ വെക്കുക. ചുവടുകട്ടിയുള്ള ഒരു പാൻ അടുപ്പത്തുവെച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ഗോതമ്പ് നുറുക്കിട്ട് ചുവക്കുംവരെ വറുക്കുക. ഒന്നര കപ്പ് വെള്ളം ഒഴിച്ച് പകുതി വേവാക്കി, വെള്ളം പൂർണമായും വറ്റിച്ച് ഗോതമ്പിന് മയം വരുത്തുക. പഞ്ചസാരയും വെള്ളവും (അര കപ്പ്) ഗോതമ്പിൽ ചേർത്തിളക്കുക. 8–10 മിനിറ്റ് ചെറുതീയിൽ വെക്കുക. നെയ്യ് തെളിഞ്ഞു വരുമ്പോൾ ലാപ്സി തയാറായി എന്ന് അനുമാനിക്കാം.


LATEST NEWS