സ്തനാര്‍ബുദം തടയാന്‍  ‘ബ്രക്സ’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്തനാര്‍ബുദം തടയാന്‍  ‘ബ്രക്സ’

സ്തനാര്‍ബുദം തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മലയാളി ഡോക്ടര്‍.  ഒരു മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ സ്തനാര്‍ബുധം ഉണ്ടോയെന്ന് ഇനി സ്ത്രീകള്‍ക്ക് സ്വയം പരിശോധിക്കാം.   Brixa എന്ന ആപ്ലിക്കേഷന്‍റെ പേര്  രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാന്‍ ബ്രക്സ ഉപകരിക്കുമെന്നാണ്  അവകാശപ്പെടുന്നത്. മാറിലെ മുഴകളോ മറ്റു തടിപ്പുകളോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അളക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ കാമറയാണ് ഇതിനായി ഉപയോഗിക്കുക.

ഇടവിട്ടുള്ള കാലയളവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നതോടെ, രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാനാകും എന്നതാണ് മെച്ചം. മൊബൈലിലെ പരിശോധനയില്‍ അസ്വാഭാവികത കണ്ടാല്‍ സ്ക്രീനില്‍ ചുവപ്പ് ലൈറ്റ് പ്രകാശിക്കും. ചികിത്സതേടാനായി തൊട്ടടുത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. ഒരാഴ്ചക്കുള്ളില്‍ ആയരിങ്ങളാണ് ബ്രക്സ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്തത്. 


LATEST NEWS